ബഷീറി​െൻറ മരണം: ഫോറന്‍സിക് ഫലം പ്രതീക്ഷിച്ച് അന്വേഷണ സംഘം

ബഷീറിൻെറ മരണം: ഫോറന്‍സിക് ഫലം പ്രതീക്ഷിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: െഎ.എ.എസുകാരനായ ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ ഫോറന്‍സിക് ഫലം പ്രതീക്ഷിച്ച് പ്രത്യേക അന്വേഷണ സംഘം. വാഹനമോടിച്ചിരുന്നത് ശ്രീറാം തന്നെയെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതടക്കം കേസില്‍ നിര്‍ണായകമാകുന്ന നിരവധി കാര്യങ്ങള്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതിലൂടെ മാത്രമേ വ്യക്തമാകൂ. കേസ് അട്ടിമറിക്കുന്നതായി പൊലീസിനെതിരെ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഫോറന്‍സിക് പരിശോധനാ ഫലം പ്രത്യേക അന്വേഷണ സംഘം തേടുന്നത്. കാറിൻെറ ഡ്രൈവിങ് സീറ്റിലെ സീറ്റ് ബെല്‍റ്റില്‍നിന്ന് ലഭിച്ച വിരലടയാളം ശ്രീറാമിേൻറതാണെന്ന് സ്ഥിരീകരിച്ച വാര്‍ത്തകള്‍ പുറത്തു വന്നിരുന്നുവെങ്കിലും റിപ്പോര്‍ട്ട് കിട്ടുന്നതിലൂടെ മാത്രമേ ഇക്കാര്യം അന്വേഷണ സംഘത്തിന് ഉറപ്പിക്കാനാകൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.