രേഖകളില്ലാതെ കൊണ്ടുവന്ന മൂന്നുകോടിയുടെ വജ്രം പിടികൂടി

(ചിത്രം) കൊല്ലം: മതിയായ രേഖകളില്ലാതെ കാറിൽ വിൽപനക്കായി കൊണ്ടുവന്ന മൂന്നു കോടിയോളം രൂപ വിലവരുന്ന മൂന്നേകാൽ കില ോ വജ്രാഭരണം സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇൻറലിജൻസ് പിടികൂടി. 3377.717 ഗ്രാം തൂക്കം വരുന്ന വജ്രാഭരണങ്ങളാണ് പിടികൂടിയത്. ബംഗളൂരുവിൽനിന്ന് ജില്ലയിലെ ഒരു ജ്വല്ലറിയിലേക്ക് കൊണ്ടുവരവെ പതിവ് വാഹന പരിശോധനക്കിടെയാണ് കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് കാറിൽ കൊണ്ടുവന്ന വജ്രാഭരണം പിടികൂടിയത്. ആഭരണങ്ങൾക്ക് 2.96 കോടി രൂപ വിലവരും. ബംഗളൂരു സ്വദേശിയായ ഏജൻറിൻെറ കൈവശമാണ് ആഭരണങ്ങൾ ഉണ്ടായിരുന്നത്. ഇയാളിൽനിന്ന് നികുതിയും പിഴയുമടക്കം 17,79,492 രൂപ ചരക്ക് സേവന നികുതി വകുപ്പ് ഈടാക്കി. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അസി.കമീഷണർ എച്ച്. ഇർഷാദിൻെറ നിർദേശപ്രകാരം ജില്ലയിലെ മൊബൈൽ സ്ക്വാഡ് രണ്ടിലെ സ്റ്റേറ്റ് ടാക്സ് ഓഫിസർ അജികുമാർ, അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർമാരായ വി. സുരേഷ്, രാജേഷ് കുമാർ, ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. kg1 രേഖകളില്ലാതെ കൊണ്ടുവന്ന വജ്രാഭരണങ്ങൾ ഉദ്യോഗസ്ഥസംഘം പിടികൂടിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.