ആർ.സി.ഇ.പി കരാറിനെതിരെ പ്രമേയം പാസാക്കി

* സംസ്ഥാന സംഘം പ്രധാനമന്ത്രിയെ കാണും തിരുവനന്തപുരം: കേരളത്തിൻെറ കാർഷികമേഖലയെ പ്രതികൂലമായി ബാധിക്കുന്ന ആർ.സി. ഇ.പി (മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്തം) കരാറിനെതിരെ സംസ്ഥാന കാർഷിക വികസന യോഗത്തിൽ െഎകകണ്ഠ്യേന പ്രമേയം പാസാക്കി. നവംബറിൽ കരാറിൽ ഒപ്പുെവക്കാനുള്ള തീരുമാനത്തിൽനിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്ന് ആവശ്യപ്പെടും. ഇക്കാര്യത്തിൽ സംസ്ഥാന പ്രതിനിധി സംഘം, പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കണ്ട് നിവേദനം നൽകുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. കർഷക മോർച്ച അടക്കമുള്ളവർ പങ്കെടുത്ത സംസ്ഥാന കാർഷിക വികസനസമിതി യോഗം െഎകകണ്ഠ്യേനയാണ് പ്രമേയം പാസാക്കിയതെന്നും മന്ത്രി പറഞ്ഞു. ക്ഷീര കർഷകരെയും കോഴി വളർത്തലിനെയും സുഗന്ധവ്യഞ്ജന, സമുദ്രോൽപന്ന, കശുവണ്ടി അടക്കമുള്ള കാർഷിക മേഖലയേയും കരാർ ദോഷകരമായി ബാധിക്കും. ഇന്ത്യ മറ്റ് രാജ്യങ്ങളുടെ കമ്പോളമായി മാറും. കരാർ ഒപ്പിട്ടാൽ കേരളം ആത്മഹത്യചെയ്യുന്ന കർഷകരുടെ നാടാവും. വെള്ളം കൂടുതലായി ഉപയോഗിക്കുന്ന നെൽകൃഷി അടക്കമുള്ളവക്ക് സബ്സിഡി കൊടുക്കേണ്ടതില്ലെന്ന നീതി ആയോഗിൻെറ ശിപാർശ സംസ്ഥാനത്തെ നെൽകർഷകരെ ദോഷകരമായി ബാധിക്കും. പ്രകൃതി ക്ഷോഭത്തിൽ വെള്ളംകയറി നെൽകൃഷി അടക്കം നശിച്ചതിനെ പ്രകൃതി ദുരന്തത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന കേന്ദ്രവാദം അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.