നേമം: ശാന്തിവിള ഗവ. താലൂക്കാശുപത്രിയില്‍ ലിഫ്റ്റ് സൗകര്യം ഉടന്‍ ആരംഭിക്കണമെന്ന് 'ഫ്രാന്‍സ്' (ഫെഡറേഷന്‍ ഓഫ് റസി. അസോസിയേഷന്‍സ് ഇന്‍ നേമം സെക്ടർ) നിർവാഹകസമിതി യോഗം ആവശ്യപ്പെട്ടു. ദേശീയ ആരോഗ്യ മിഷന്‍ 1.5 കോടി രൂപ ചെലവിട്ട് നിർമാണം പൂര്‍ത്തിയാക്കിയ ആശുപത്രി കെട്ടിടത്തിലെ മൂന്നാം നിലയിലേക്കാണ് ലിഫ്റ്റ് ഇതുവരെ സജ്ജമാക്കാത്തത്. ഒ. രാജഗോപാല്‍ എം.എൽ.എയുടെ ഫണ്ടില്‍നിന്നും 20 ലക്ഷം രൂപ അനുവദിച്ചിട്ടും ലിഫ്റ്റ് യാഥാർഥ്യമാകാത്തത് ആശുപത്രി അധികൃതരുടെ കെടുകാര്യസ്ഥതയാണെന്ന് 'ഫ്രാന്‍സ്' കുറ്റപ്പെടുത്തി. രക്ഷാധികാരി ആര്‍.എസ്. ശശികുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ.എ.എസ് മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മണ്ണാങ്കല്‍ രാമചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.എം.ഹസ്സന്‍, ആര്‍. കേശവന്‍ നായർ, ജയദാസ് സ്റ്റീഫന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.