ശനിയാഴ്ച പ്രവൃത്തിദിനമാക്കിയെന്ന്​ വ്യാജസന്ദേശം; വിദ്യാഭ്യാസ ഡയറക്ടർ പരാതി നൽകി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ചകളിൽ പ്രവൃത്തിദിവസമാക്കിയെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച വർക്കെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടർ പൊലീസിൽ പരാതിനൽകി. മഴക്കെടുതിയെ തുടർന്ന് അധ്യയനനഷ്ടം നികത്താൻ രണ്ടാംശനി ഒഴികെ മുഴുവൻ ശനിയാഴ്ചകളും സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി ജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക് നിർദേശം നൽകിയെന്നായിരുന്നു സന്ദേശം. ഇത് പല ഓൺലൈൻ മാധ്യമങ്ങളിലും വാർത്തയായി. ഡയറക്ടർ കെ. ജീവൻ ബാബു തിരുവനന്തപുരം മ്യൂസിയം പൊലീസിലാണ് പരാതി നൽകിയത്. സ്കൂൾ അവധി സംബന്ധിച്ചും ഇടക്കിടെ വ്യാജസന്ദേശങ്ങൾ പ്രചരിക്കാറുണ്ട്. സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.