ഒളിവിൽ കഴിഞ്ഞ പ്രതി പൊലീസ് പിടിയിൽ

തിരുവനന്തപുരം: ലോഡ്ജുകളിലും ഹോട്ടലുകളിലും പരിശോധന നടത്തുന്നതിനിടെ . കോതമംഗലം പുത്തൻപുരക്കൽ സ്വദേശി ജോസാണ് (52) മെഡിക്കൽ കോളജ് പൊലീസിൻെറ പിടിയിലായത്. അയൽക്കാരൻെറ വീടിന് തീെവച്ച കേസിലെ പ്രതിയാണ് ഇയാൾ. സംഭവത്തിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ഭാഗത്തുള്ള ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ലോഡ്ജുകളിൽ നടത്തിയ സുരക്ഷാ പരിശോധനകൾക്കിടെയാണ് മെഡിക്കൽ കോളജ് പൊലീസ് സബ് ഇൻസ്പെപെക്ടർ ആർ.എസ്. ശ്രീകാന്തിൻെറ നേതൃത്വത്തിൽ ഇയാളെ പിടികൂടിയത്. കഴിഞ്ഞയാഴ്ചയാണ് ജോസ് തൻെറ അയൽക്കാരനായ ലാലി മാത്യൂസിൻെറ വീട്ടിൽ രാത്രി ഓട് പൊളിച്ച് കയറി വീടിന് മണ്ണെണ്ണ ഉപയോഗിച്ച് തീയിട്ടത്. ഇരുവരുമായി നേരത്തേ വസ്തുതർക്കം ഉണ്ടായിരുന്നു . ഇതിൻെറ വൈരാഗ്യമാണ് വീട് കത്തിക്കലിൽ കലാശിച്ചത്. സംഭവത്തിൽ കോതമംഗലം പൊലീസ് കേസെടുത്തത് പ്രതിയെ അന്വേഷിച്ചുവരുകയായിരുന്നു. പൊലീസിനെ കബളിപ്പിച്ച് ഇയാൾ മെഡിക്കൽ കോളജ് ഭാഗത്തെ ലോഡ്ജിൽ ഒളിച്ച് കഴിയുകയായിരുന്നു. ലോഡ്ജ് പരിശോധനയിൽ സംശയം തോന്നിയത്തിനെതുടർന്ന് മെഡിക്കൽ കോളജ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സി.പി.ഒ വിനീത്, നിഷാദ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വിവരം അറിയിച്ചതിനെതുടർന്ന് കോതമംഗലം പൊലീസ് എത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കേസെടുത്തു. IMG-20190817-WA0147 ചിത്രം: പിടിയിലായ ജോസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.