ജോലിക്ക് നിന്ന വീട്ടിൽനിന്ന് 16 പവൻ മോഷ്​ടിച്ച യുവതി അറസ്​റ്റിൽ

കഴക്കൂട്ടം: ജോലി ചെയ്തിരുന്ന വീട്ടിൽനിന്ന് 16 പവൻ സ്വർണം മോഷ്ടിച്ച യുവതിയെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യത്തിന് സമീപം തുഷാരത്തിൽ റോണി സി. ജോണിൻെറ വീട്ടിൽ നിന്നാണ് 16 പവൻ മോഷണം പോയത്. സംഭവത്തിലെ പ്രതിയായ ചിറയിൻകീഴ് പറയത്തുകോണം ലക്ഷംവീട് ചിലമ്പിൽകോണത്ത് പുത്തൻവീട്ടിൽ പ്രസന്നയെ (45) വീട്ടുകാരുടെ പരാതിയിൽ അറസ്റ്റ് ചെയ്തു. മൂന്ന് മാസമായി പ്രസന്ന റോണി സി. ജോണിൻെറ വീട്ടിൽ ജോലി ചെയ്തുവരുകയായിരുന്നു. ഒരുമാസത്തിനുള്ളിൽ വീട്ടുകാർ സ്വർണം ഉപയോഗിച്ചിരുന്നു. ശേഷം കഴിഞ്ഞദിവസം അലമാരയിൽ നോക്കിയപ്പോഴാണ് മോഷണം അറിഞ്ഞത്. സംശയം തോന്നിയ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, വീട്ടുകാർക്ക് സംശയം ഉണ്ടാകാതിരിക്കാൻ പ്രസന്ന ദിവസവും ജോലിക്കെത്തിയിരുന്നു. ശ്രീകാര്യം ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, എസ്.ഐ സജികുമാർ, സി.പി.ഒമാരായ രാജേഷ്, ഗീത, റൂബി മോൾ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.