നവീകരിച്ച നീരാഴി മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: നഗരസഭ ഉള്ളൂർ വാർഡിലെ നീരാഴി മാർക്കറ്റിൻെറ ഉദ്ഘാടനം മേയർ വി.കെ. പ്രശാന്ത് നിർവഹിച്ചു. ഡെപ്യൂട്ട ി മേയർ രാഖി രവികുമാർ അധ്യക്ഷതവഹിച്ചു. ജനകീയാസൂത്രണ പദ്ധതിയിൽ 50 ലക്ഷം രൂപ വിനിയോഗിച്ച് മാർക്കറ്റ് ഇൻറർ ലോക്ക് ചെയ്ത് നവീകരിച്ചു. ൈഡ്രനേജ് സൗകര്യം, കുടിവെള്ളത്തിനായി ബോർവെൽ എന്നീ പ്രവൃത്തികളും പൂർത്തിയാക്കി. സ്ഥിരം സമിതി അംഗങ്ങളായ കെ. ശ്രീകുമാർ, പാളയം രാജൻ, കൗൺസിലർ എൻ. അനികുമാർ, സൂപ്രണ്ടിങ് എൻജിനീയർ എ. മുഹമ്മദ് അഷ്റഫ്, ഉള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഉള്ളൂർ മുരളി, സി.പി.എം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം എസ്. അനികുമാർ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പോങ്ങുമ്മൂട് വിക്രമൻ, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ബിജു, ഹെൽത്ത് ഇൻസ്പെക്ടർ അജിത്കുമാർ എന്നിവർ സംസാരിച്ചു. കൗൺസിലർ ജോൺസൺ ജോസഫ് സ്വാഗതവും ഉള്ളൂർ വാർഡ് കമ്മിറ്റി കോഒാഡിനേറ്റർ സുനിൽ ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.