ഗുജറാത്ത്​ സിംഹങ്ങൾ എത്തുന്നു​; വിശ്രമശേഷം നെയ്യാർഡാമിലേക്ക്​

കാട്ടാക്കട: നെയ്യാർഡാം സിംഹസഫാരി പാർക്കിലേക്കുള്ള സിംഹങ്ങൾ തലസ്ഥാനത്ത് എത്തുന്നു. യാത്രാക്ഷീണം അകറ്റാൻ രണ്ട ുനാൾ തിരുവനന്തപുരം മൃഗശാലയിൽ. പിന്നീട് നെയ്യാർ ഡാമിലേക്ക് കൊണ്ടുപോകും. ഗുജറാത്തിലെ സെക്കർബഗ് മൃഗശാലയിൽ നിന്നുള്ള രണ്ട് സിംഹങ്ങളുമായി വനപാലകസംഘം ഞായറാഴ്ച രാവിലെയോടെയാകും എത്തുക. പുതിയ അതിഥികളെ സ്വീകരിക്കാൻ സഫാരി പാർക്ക് പുത്തൻരീതിയിൽ സജ്ജീകരിക്കുകയാണ്. സെൻട്രൽ സ്യൂ അതോറിറ്റിയുടെ അനുമതി ലഭിച്ചതോടെയാണ് നെയ്യാർഡാം സിംഹസഫാരി പാർക്കിേലക്ക് സിംഹങ്ങൾ എത്തുന്നതിനുള്ള തടസ്സം നീങ്ങിയത്. സെക്കർബഗ് മൃഗശാലയിൽ നിന്ന് നൽകിയ സിംഹങ്ങൾക്ക് പകരം ഒരുജോടി മലയണ്ണാനെ നൽകിയിരുന്നു. 1984ൽ പ്രവർത്തനം തുടങ്ങിയ നെയ്യാറിലെ സിംഹസഫാരി പാർക്കിൽ 14 സിംഹങ്ങൾ വരെയുണ്ടായിരുന്ന പ്രതാപകാലമുണ്ടായിരുന്നു. എന്നാൽ വംശവർധന തടയുകയെന്ന ലക്ഷ്യത്തോടെ 2005ൽ സിംഹങ്ങളെ വന്ധ്യംകരിച്ചതോടെയാണ് പാർക്കിന് ശനിദശ തുടങ്ങിയത്. തുടർന്ന് അണുബാധയേറ്റും തീറ്റയെടുക്കാതെയും ഓരോന്നായി ചത്തുതുടങ്ങി. പാർക്കിൽ ഇപ്പോൾ ശേഷിക്കുന്നത് വാർധക്യത്തിലെത്തിയ ഒരു പെൺസിംഹം മാത്രമാണ്. ഇൗ സിംഹത്തിൻെറ കാലശേഷം സഫാരിപാർക്കിന് മരണമണിമുഴങ്ങുമെന്ന അവസ്ഥയിലായിരിക്കെയാണ് പുതുതായി സിംഹങ്ങൾ എത്തുന്നത്. നെയ്യാറിലെ ഒരു ദ്വീപുപോലെ ചുറ്റപ്പെട്ട മരക്കുന്നം കാട്ടിൽ പ്രത്യേകം ഒരുക്കിയ പ്രദേശത്താണ് നെയ്യാർഡാം സിംഹസഫാരി പാർക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.