ആറ്റിങ്ങല്‍: നാട്ടുകാര്‍ഷിക വിഭവങ്ങളുമായി കുട്ടികളുടെ ചന്ത. ചിങ്ങം ഒന്ന് കര്‍ഷകദിനത്തിലാണ് ചെമ്പൂര് ഗവ.എല്‍.പി.എസിലെ കുട്ടികള്‍ സംഘടിപ്പിച്ചത്. നാട്ടുവിഭവങ്ങളായ ചക്ക, മാങ്ങ, ചേന ,ചേമ്പ്, കാച്ചില്‍, പയര്‍, വാഴക്കൂമ്പ്, മുളക്, കറിവേപ്പില, മുരിങ്ങയില തുടങ്ങിയ ഇനങ്ങളാണ് നിരത്തിയത്. സ്വന്തം സ്‌കൂളിലെ കൃഷിയിടത്തില്‍ നിന്നും വീട്ടിലെയും നാട്ടിലെയും കൃഷിയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് ചന്തയിലെത്തിച്ചത്. കര്‍ഷകനെ ആദരിച്ചു ആറ്റിങ്ങല്‍: പെരുങ്കുളം എ.എം.എല്‍.പി.എസിലെ കര്‍ഷകദിനാചരണത്തിൻെറ ഭാഗമായി കര്‍ഷകനായ തുളസീധരന്‍ പിള്ളയെ ആദരിക്കുകയും ഉപഹാരമായി ഫലവൃക്ഷത്തൈകള്‍ സമ്മാനിക്കുകയും ചെയ്തു. കൃഷിയെ കുറിച്ചും കൃഷിരീതികളെ കുറിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. തുടര്‍ന്ന് സ്‌കൂള്‍ വളപ്പില്‍ കുട്ടികള്‍ വൃക്ഷത്തൈകള്‍ നട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.