കാർഷികസമൃദ്ധിയുടെ പഴങ്കഥ പാട്ടുമായി കുരുന്നുകൂട്ടം

ആറ്റിങ്ങൽ: ചിങ്ങം ഒന്ന് കർഷക ദിനാചരണത്തിൻെറ ഭാഗമായി പെരുംകുളം എ.എം.എൽ.പി.എസിൽ ഹരിത ക്ലബിൻെറ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ശ്രദ്ധേയമായി. കർഷകനായ തുളസീധരൻ പിള്ളയെ ആദരിക്കുകയും ഉപഹാരമായി ഫലവൃക്ഷത്തൈകൾ സമ്മാനിക്കുകയും ചെയ്തു. കൃഷിയെ കുറിച്ചും കൃഷിരീതികളെ കുറിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. തുടർന്ന് കുട്ടികൾ സ്കൂൾ വളപ്പിൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ ഭൂമിക്ക് തണൽ ആകാൻ ഭൂമിക്ക് വേണ്ടി ഫലവൃക്ഷത്തൈകൾ െവച്ചുപിടിപ്പിച്ചു. കുട്ടികളിൽ കാർഷിക അവബോധവും പ്രകൃതിസംരക്ഷണവും ഉണ്ടാക്കാൻ പരിപാടിക്ക് സാധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.