പാറശ്ശാല: പണം നല്‍കാത്തതിന് ട്രെയിൻ യാത്രക്കാരനായ വയോധികനെ ട്രാന്‍സ്‌ജെന്‍ഡർ കടിച്ച് മുറിവേൽപിച്ചു. കന്യാകുമാരി ജില്ലയിലെ കല്‍ക്കുളം കടിയപട്ടണം മണവാളക്കുറിച്ചി തോമസ് സ്ട്രീറ്റില്‍ ഡോര്‍ നമ്പര്‍ 90/65ല്‍ സേവ്യര്‍ ദാസനാണ് (60) പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് 1.45ന് ബാംഗ്ലൂര്‍- കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസിൽ കുടുംബത്തോടൊപ്പം യാത്രചെയ്ത വയോധികനെ അതേ ബോഗിയില്‍ യാത്ര ചെയ്യുകയായിരുന്ന ട്രാന്‍സ്‌ജെന്‍ഡർ തലയുടെ പിറകിലും കൈയിലും കടിച്ച് മുറിവേൽപിക്കുകയായിരുന്നു. വട്ടിയൂർക്കാവ് വില്ലേജില്‍ തെന്നൂര്‍ക്കോണം ദേശത്ത് നെട്ടയം മധുരിമ ഹൗസില്‍ ട്രാന്‍സ്‌ജെന്‍ഡറായ വിനോയിനെ(32) ഇതേ ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷിനു ജോണ്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അസഭ്യം പറഞ്ഞ് ദേഹോപദ്രവം ഏൽപിച്ചതായും പൊലീസ് പറഞ്ഞു. photo IMG-20190728-WA0026.jpg IMG-20190728-WA0025.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.