പൊലീസ് മർദിച്ചെന്ന് രാഹുൽ

തിരുവനന്തപുരം: കസ്റ്റഡിയിൽ പൊലീസ് മർദിച്ചെന്ന് രാഖി വധക്കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി രാഹുൽ മജിസ്ട്രേറ്റിന ് മൊഴിനൽകി. ഇതോടെ ഒരിക്കൽകൂടി പ്രതിയുടെ വൈദ്യപരിശോധന നടത്തി റിപ്പോർട്ട് നൽകാൻ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു. രണ്ടാംവട്ടം പരിശോധന നടത്തിയ റിപ്പോർട്ട് സമർപ്പിച്ചതോടെ പ്രതിയെ റിമാൻഡ് ചെയ്ത് തൊഴുക്കൽ സബ് ജയിലിലേക്ക് മാറ്റി. ഇയാൾക്കുള്ള കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച നൽകും. ഞായറാഴ്ച ഉച്ചക്ക് 12 ഒാടെ നെയ്യാറ്റിൻകര ജില്ല ജനറൽ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനക്ക് ശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി രണ്ടിലെ മജിസ്ട്രേറ്റ് എം. സതീശൻെറ വീട്ടിലാണ് പ്രതിയെ ഹാജരാക്കിയത്. തൃശൂരിൽ ഒളിവിൽ കഴിഞ്ഞ ശേഷം തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് ശനിയാഴ്ച രാഹുലിനെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.