ബലിതർപ്പണം: കെ.എസ്​.ആർ.ടി.സി അധിക സർവിസുകൾ നടത്തും

തിരുവനന്തപുരം: കർക്കടകവാവിനോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി പ്രത്യേക സർവ ിസുകൾ നടത്തും. ബുധനാഴ്ച വിവിധ യൂനിറ്റുകളിൽനിന്ന് ബലിതർപ്പണ കേന്ദ്രങ്ങളിലേക്കും തിരിച്ചുമാണ് അധിക സർവിസുകൾ നടത്തുക. പ്രത്യേക സർവിസുകൾക്ക് 30 ശതമാനം അധിക ടിക്കറ്റ് നിരക്ക് ഇൗടാക്കാനാണ് ചീഫ് ഒാഫിസിൻെറ നിർദേശം. നിലവിലെ ബസുകൾ ഉപേയാഗിക്കുന്നതിന് പുറമെ മറ്റ് ഡിപ്പോകളിൽനിന്ന് ബസുകൾ എത്തിച്ചാണ് ക്രമീകരണം. കരുനാഗപ്പള്ളി, അടൂർ, തിരുവല്ല, പത്തനംതിട്ട, പത്തനാപുരം, പുനലൂർ, നെടുമങ്ങാട്, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽനിന്ന് ഫാസ്റ്റ് പാസഞ്ചറുകളും വിതുര, പാേലാട്, വിഴിഞ്ഞം, വികാസ്ഭവൻ, പാപ്പനംകോട്, വെള്ളനാട്, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിൽനിന്ന് ഒാർഡിനറി ബസുകളും ആറ്റിങ്ങലിലെത്തിച്ച് വിവിധ റൂട്ടുകളിൽ സർവിസ് നടത്തും. ചാത്തന്നൂർ, പാരിപ്പള്ളി ജങ്ഷനുകൾ കേന്ദ്രീകരിച്ച് വർക്കലയിലേക്ക് ബസുകൾ അയക്കും. തിരുവനന്തപുരം ജില്ലയിലെ സർവിസ് നടത്തിപ്പിൻെറ ചുമതല സിറ്റി യൂനിറ്റ് ഒാഫിസർക്കും കൊല്ലം ജില്ലയുടെ സർവിസ് ചുമതല കൊല്ലം യൂനിറ്റ് ഒാഫിസർക്കുമാണ്. സിറ്റി, പാപ്പനംകോട്, വിഴിഞ്ഞം, പൂവാർ യൂനിറ്റുകൾക്കാണ് തിരുവല്ലം സ്നാനഘട്ടത്തിലേക്കുള്ള സർവിസുകളുടെ ചുമതല. വികാസ് ഭവൻ, പേരൂർക്കട, സിറ്റി ഡിപ്പോകളിൽനിന്ന് ശംഖുംമുഖത്തേക്കും ബസുകളുണ്ടാകും. സിറ്റി, വികാസ് ഭവൻ യൂനിറ്റുകളിൽനിന്ന് വേളിയിലേക്ക് അധിക സർവിസുകൾ അയക്കും. കഠിനംകുളത്തേക്ക് കണിയാപുരം ഡിപ്പോകളിൽനിന്ന് ബസുകളുണ്ടാകും. അരുവിക്കര സ്നാനഘട്ടത്തിലേക്ക് നെടുമങ്ങാട്, വെള്ളനാട്, ആര്യനാട് യൂനിറ്റുകൾ പ്രത്യേക സർവിസുകൾ നടത്തും. നെയ്യാറ്റിൻകര, പാറശ്ശാല, വെള്ളറട ഡിപ്പോകൾ അരുവിക്കരയിലേക്കും കാട്ടാക്കട, പാപ്പനംകോട് ഡിപ്പോകൾ അരുവിക്കര ശ്രീ ധർമശാസ്താ ക്ഷേത്രത്തിലേക്കും അധിക സർവിസ് നടത്തും. ആറ്റിങ്ങൽ, കിളിമാനൂർ, പുനലൂർ, കൊല്ലം, ചാത്തന്നൂർ, വെഞ്ഞാറമൂട്, ചടയമംഗലം, െകാട്ടാരക്കര ഡിപ്പോകൾക്കാണ് വർക്കലയിലേക്കുള്ള സർവിസുകളുടെ ചുമതല. കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര ഡിേപ്പാകളിൽനിന്ന് തിരുമുല്ലവാരം സ്നാനഘട്ടത്തിലേക്കും സർവിസുകളുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.