ജയ്പാല്‍ റെഡ്​ഡിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജയ്പാല്‍ റെഡ്ഡിയുടെ നിര്യാണത ്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ജനാധിപത്യ സംരക്ഷണത്തിനായി പോരാട്ടം നയിച്ച പാരമ്പര്യമുള്ള അദ്ദേഹം വർഗീയതക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്നു. അടിയന്തരാവസ്ഥക്കെതിരെ ഉയർന്ന പ്രധാന ശബ്ദങ്ങളിലൊന്ന് അദ്ദേഹത്തിേൻറതായിരുന്നു. പിന്നീട്, കോൺഗ്രസിൽ ചേർന്നെങ്കിലും വർഗീയ വിരുദ്ധനിലപാട് മുറുകെപ്പിടിക്കാൻ ശ്രദ്ധിച്ചിരുന്നെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ കുറിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.