തിരുവനന്തപുരം: സൈനിക് സ്കൂൾ ദക്ഷിണമേഖല സ്പോർട്സ് മീറ്റ് സമാപിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിജയികൾക്ക് സമ്മാനദാനം നടത്തി. ദക്ഷിണേന്ത്യയിലെ ആറ് സൈനിക സ്കൂളുകളിലെ കായികതാരങ്ങളാണ് മത്സരങ്ങളിൽ മാറ്റുരച്ചത്. സമാപനച്ചടങ്ങിൽ സ്കൂൾ ക്യാപ്റ്റൻ അശ്വിൻ നയിച്ച മാർച്ച്പാസ്റ്റിൽ വിശിഷ്ടാതിഥി സല്യൂട്ട് സ്വീകരിച്ചു. സൈനിക് സ്കൂൾ കൊരുകൊണ്ട(ആന്ധ്രപ്രദേശ്) ഓവറോൾ ചാമ്പ്യൻഷിപ് നേടി. കഴക്കൂട്ടം സൈനിക്സ്കൂൾ രണ്ടാംസ്ഥാനം നേടി. കാഡറ്റ് രാകേഷ് കുമാർ (സൈനിക സ്കൂൾ അമരാവതിനഗർ, തമിഴ്നാട്) ഹോക്കിയിലും കാഡറ്റ് സമീർ കുമാർ (സൈനിക് സ്കൂൾ കഴക്കൂട്ടം) ബാസ്കറ്റ്ബാളിലും കാഡറ്റ് സൂരജ് സിങ് (സൈനിക് സ്കൂൾ കൊരുകൊണ്ട, ആന്ധ്രപ്രദേശ്) വോളിബാളിലും കാഡറ്റ് നിഹാൽ ഷാഹുൽ (സൈനിക് സ്കൂൾ കഴക്കൂട്ടം, കേരളം) ഫുട്ബാളിലും മികച്ച കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടു. മീറ്റിൻെറ ഭാഗമായി നടന്ന വാദപ്രതിവാദ മത്സരത്തിൽ സൈനിക് സ്കൂൾ കഴക്കൂട്ടവും ക്വിസ് മത്സരത്തിൽ സൈനിക് സ്കൂൾ കാളിക്കിരിയും (ആന്ധ്രപ്രദേശ്) ചാമ്പ്യന്മാരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.