തിരുവനന്തപുരം: വായ്പ തിരിച്ചടവിന് ശമ്പളത്തിൽനിന്ന് പിടിച്ച തുക കെ.എസ്.ആർ.ടി.സി ബാങ്കിലടച്ചില്ല. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് തുക വകമാറ്റിയതോടെ എന്ത് ചെയ്യണമെന്നറിയാത്ത നിലയാണ് കെ.എസ്.ആർ.ടി.സിയിൽനിന്ന് ചാർജ്മാനായി വിരമിച്ച കരമന സ്വദേശി രവികുമാർ. സർവിസിലിരിക്കെയാണ് സൊസൈറ്റിയിൽനിന്ന് മൂന്ന് ലക്ഷവും സഹകരണ ബാങ്കിൽനിന്ന് ഒരു ലക്ഷവും വായ്പയെടുത്തത്. ശമ്പളത്തിൽനിന്ന് വായ്പയടവ് കെ.എസ്.ആർ.ടി.സി ഇൗടാക്കി ബാങ്കിലടക്കുന്ന രീതിയിലായിരുന്നു തിരിച്ചടവ്. ഇത് പ്രകാരം ശമ്പളത്തിൽനിന്ന് നാലര ലക്ഷത്തോളം വസൂലാക്കിയതെങ്കിലും 50,000 മാത്രമാണ് അടച്ചതെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് രവികുമാർ പറയുന്നു. ജൂൺ 30നാണ് രവികുമാർ സർവിസിൽനിന്ന് വിരമിച്ചത്. സി.എം.ഡിയടക്കം കെ.എസ്.ആർ.ടി.സി അധികൃതരെ കണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.