തിരുവനന്തപുരം: കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് െഫഡറേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ. ശാർങ്ഗധരൻ അനുസ്മ രണവും വിദ്യാഭ്യാസ അവാർഡ് വിതരണവും തിങ്കളാഴ്ച നടക്കും. പുളിമൂട് കേസരി ഹാളിൽ വൈകീട്ട് 5.30ന് സി.പി.െഎ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ മുഖ്യതിഥിയായിരിക്കും. മുൻ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ മുഖ്യപ്രഭാഷണം നടത്തും. കെ.എൻ.ഇ.എഫ് ജില്ല പ്രസിഡൻറ് എം. സുധീഷ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.