ഇൻഡസ്​ട്രിയൽ എസ്​റ്റേറ്റിലെ അടിപിടി; ഒരാള്‍ അറസ്​റ്റില്‍

നേമം: പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ തട്ടുകടയില്‍ നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില ്‍. കോലിയക്കോട് സ്വദേശി മനോജാണ് (36) അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി 10.30നായിരുന്നു കേസിനാസ്പദമായ സംഭവം. മനോജ് എസ്റ്റേറ്റിനുള്ളില്‍ നടത്തിവരുന്ന തട്ടുകടയില്‍ ആഹാരം കഴിക്കാനെത്തിയതായിരുന്നു ഇടയ്‌ക്കോട് മണലുവിള കൃഷ്ണപ്രിയയില്‍ മുരളീധരന്‍ നായരുടെ മകന്‍ ഗോപകുമാറും (32) സഹോദരനും. ആഹാരം കഴിക്കുന്നതിനിടെയുണ്ടായ വാക്തര്‍ക്കത്തിനിടെ മനോജും മറ്റ് രണ്ടുപേരും ചേര്‍ന്ന് ഇവരെ ആക്രമിച്ച് പരിക്കേൽപിക്കുകയായിരുന്നു. മുമ്പ് ഗോപകുമാറിൻെറ സഹോദരനും പ്രതി മനോജും തമ്മില്‍ ചില വിഷയങ്ങള്‍ ഉണ്ടായിരുന്നു. ഇതിൻെറ തുടർച്ചയായിരുന്നു ആക്രമണം. ആയുധം ഉപയോഗിച്ച് തന്നെ ആക്രമിച്ച് പരിക്കേൽപിച്ചുവെന്നാണ് ഗോപകുമാര്‍ നേമം പൊലീസില്‍ നല്‍കിയ പരാതി. സാരമായി പരിക്കേറ്റ ഗോപകുമാറിനെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് രണ്ടുപേര്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. നേമം സി.ഐ ബൈജു എല്‍.എസ്. നായര്‍, ക്രൈം എസ്.ഐ സുധീഷ്‌കുമാര്‍, എസ്.ഐമാരായ സനോജ്, ദീപു എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.