കോവളം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. 10 പേർക്ക് പരിക്കേറ്റു. സംഘർഷത്തിൽ സാരമായി പരിക്കേറ്റ വിഴിഞ്ഞം സ്വദേശികളായ രഞ്ജിത്ത് (29), ബാബു (50), സുജൻ (29), ജോയിഷ് (21), ജോൺ (35) ജോബ് (39), ജെസ്റ്റിഷ് (25) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും ലെനിൻ (27), സിൽവടിമ (38) എന്നിവരെ വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഉച്ചക്ക്ശേഷമാണ് സംഘട്ടനം നടന്നത്. ഒരുമാസം മുമ്പ് നടന്ന അടിപിടിക്കേസിൻെറ തുടർച്ചയാണ് ഏറ്റുമുട്ടലെന്നും നേരേത്ത ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ച് ഒത്തുതീർപ്പിലെത്തിയിരുന്നതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഇന്നലെ വീണ്ടും ഇരുവിഭാഗങ്ങളും തമ്മിൽ കണ്ടുമുട്ടിയതിനെതുടർന്നുണ്ടായ വാക്കേറ്റം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വിഴിഞ്ഞം െപാലീസിൻെറ ഇടപെടലിനെതുടർന്നാണ് സംഘർഷത്തിന് അയവു വന്നത്. വിഴിഞ്ഞം തീരദേശ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് മത്സ്യബന്ധനത്തിനുപയോഗിക്കുന്ന തടി ഉപകരണം കൊണ്ടാണ് പരസ്പരം ഏറ്റുമുട്ടിയത്. എല്ലാവരുടെയും തലക്കാണ് പരിക്കെന്നും ഇരുവിഭാഗങ്ങെളയും പ്രതിയാക്കി കേസെടുത്തതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് ശക്തമായ പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.