ബലിതര്‍പ്പണത്തിന് ഒരുങ്ങി

നേമം: പേയാട് കുണ്ടമണ്‍ഭാഗം ദേവീക്ഷേത്രത്തിൻെറയും പേയാട് ഉജ്ജയിനി മഹാകാളി അമ്മന്‍കോവിലിൻെറയും സംയുക്ത ബലിക് കടവായ കുണ്ടമണ്‍കടവ് . ആയിരക്കണക്കിന് പേരാണ് കരമനനദിയിലെ ഈ കടവില്‍ ബലിതര്‍പ്പണത്തിന് എത്തുന്നത്. നിരവധി വളൻറിയര്‍മാര്‍ വാവുബലി ചടങ്ങുകള്‍ക്ക് എത്തുന്നവരെ സഹായിക്കാന്‍ അണിനിരക്കും. 31ന് പുലര്‍ച്ച 3.30 മുതല്‍ ആരംഭിക്കുന്ന പിതൃതര്‍പ്പണത്തിന് കായംകുളം അമ്പാ ആശ്രമം മഠാധിപതി സ്വാമി ജ്ഞാനാനന്ദയോഗി മുഖ്യകാര്‍മികത്വം വഹിക്കും. സ്ത്രീകള്‍ക്ക് ബലിതര്‍പ്പണത്തിന് കടവില്‍ പ്രത്യേക സൗകര്യം ഒരുക്കിയതായി സെക്രട്ടറി കെ.വി. ജയകുമാര്‍, വി. വിജയചന്ദ്രന്‍ ചെട്ടിയാര്‍ എന്നിവര്‍ അറിയിച്ചു. നേമം: വിളപ്പില്‍ശാല കുന്നുംപുറം ചെറുതേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണം 31ന് പുലര്‍ച്ച നാലുമുതല്‍ ആരംഭിക്കും. അഞ്ചുമുതല്‍ തിലഹോമം. വെള്ളായണി ജയചന്ദ്രന്‍ പോറ്റി തിലഹോമത്തിന് കാര്‍മികത്വം വഹിക്കും. ബലിക്കടവില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.