തിരുവനന്തപുരം: പ്രളയാനന്തര ദുരിതം അനുഭവിക്കുന്ന കേരളത്തിന് വൈദ്യുതി നിരക്ക് വർധന താങ്ങാന്‍ കഴിയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള. ഉല്‍പാദന-സേവന രംഗങ്ങളുള്‍പ്പെടെ എല്ലാ മേഖലകളിലും നിരക്ക് വര്‍ധന ദോഷകരമായി ബാധിക്കും. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് നിരക്ക് വര്‍ധന കനത്ത തിരിച്ചടിയാകും. അതിനാല്‍ നിരക്ക് വര്‍ധന അടിച്ചേല്‍പിച്ച് ജനങ്ങളെ പൊറുതിമുട്ടിക്കുന്ന നടപടി പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.