വിദ്യാകേന്ദ്രത്തിന്​ സമീപം മാലിന്യം തള്ളുന്ന സാമൂഹിക ദ്രോഹികളെ എന്തുചെയ്യണം; നിങ്ങൾ തന്നെ പറ ഡി.വി.യു.പി സ്കൂളിന് സമീപം മാലിന്യം തള്ളുന്നതായി പരാതി

(ചിത്രം) അഞ്ചൽ: സ്കൂളിനോട് ചേർന്നുള്ള സ്ഥലത്ത് അറവ് മാലിന്യം ഉൾപ്പെടെയുള്ളവ തള്ളുന്നത് പതിവായതായി പരാതി. തിരക്കേറിയ അഞ്ചൽ-ആയൂർ പാതക്കരികിൽ സ്ഥിതിചെയ്യുന്ന ഡി.വി.യു.പിസ്കൂളിന് സമീപത്താണ് വൻതോതിൽ മാലിന്യം തള്ളുന്നത്. സ്കൂൾ അവധിക്കാലമായതിനാൽ മാലിന്യം തള്ളുന്നത് സ്കൂളധികൃതരുടെ ശ്രദ്ധയിൽെപട്ടിരുന്നില്ല. ഇപ്പോൾ അഡ്മിഷനുമായി ബന്ധപ്പെട്ട് ഹെഡ്മിസ്ട്രസ് ഉൾപ്പെടെയുള്ള അധ്യാപകരും മറ്റു ജീവനക്കാരും എത്തിയപ്പോഴാണ് മാലിന്യത്തിൻെറ ദുർഗന്ധം അനുഭവപ്പെട്ടത്. മാലിന്യം പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാക്കിയാണ് ഇവിടെ തള്ളിയിരിക്കുന്നത്. വേനൽമഴ പെയ്ത് മാലിന്യം അഴുകിയതിനാൽ അസഹനീയമായ ദുർഗന്ധമാണ് വമിക്കുന്നത്. തെരുവുനായ്ക്കളുെടയും വിഹാരകേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്. സ്കൂളിന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ തെരുവുനായ്ക്കൾ മാലിന്യം ഭക്ഷിച്ച ശേഷം വിശ്രമിക്കുന്നത് സ്കൂൾ വരാന്തയിലാണ്. നായ്ക്കളുടെ ശല്യവും ദുർഗന്ധവും സ്കൂളിൻെറ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ വിഷയങ്ങൾ വിവരിച്ചുകൊണ്ട് സ്കൂൾ അധികൃതർ അഞ്ചൽ ഗ്രാമപഞ്ചായത്തിലും പൊലീസിലും പരാതി നൽകിയെങ്കിലും ഇതുവെരയും ഒരു നടപടിയും ഉണ്ടായിട്ടില്ലെത്ര. മൂന്ന് മാസം മുമ്പ് ഇവിടത്തെ ചപ്പുചവറിന് തീപിടിച്ചിരുന്നു. പുനലൂരിൽനിന്ന് ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. അഞ്ചൽപ്രദേശത്തെ തികച്ചും സാധാരണക്കാരായ പാവപ്പെട്ടവരുെട മക്കൾ പഠിക്കുന്ന വിദ്യാലയമാണിത്. അധ്യാപകർ തങ്ങളുടെ ശമ്പളത്തിൽനിന്നുള്ള ഒരു നിശ്ചിത തുക ഉപയോഗിച്ചാണ് ഇവിടെ പഠിക്കാനെത്തുന്ന വിദ്യാർഥികൾക്കുള്ള യൂനിഫോം, സ്കൂൾ ബാഗ്, നോട്ട് ബുക്കുകൾ, ഉച്ചഭക്ഷണം മുതലായവ നൽകുന്നത്. ഇത്തരത്തിൽ പ്രവർത്തിച്ചുവരുന്ന സ്കൂളിനെതിരായി ബാധിക്കുന്ന മാലിന്യപ്രശ്നം പരിഹരിക്കുന്നതിനാവശ്യമായ സത്വരനടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ദലിത് യുവാവിനെ മർദിച്ച പൊലീസ് നടപടിക്കെതിെര പ്രതിഷേധം അഞ്ചൽ: ദലിത് കുടുംബത്തിനുനേരെ ഏരൂർ പൊലീസ് നടത്തിയ അതിക്രമത്തിനെതിെര നടപടിയെടുക്കാത്തതിൽ പ്രതിഷേധം. ഏപ്രിൽ 29ന് ഉച്ചയോടെ ഏരൂർ തെക്കേവയലിൽ ബിനുവിലാസത്തിൽ സുമേഷിനെ വീട്ടിൽകയറി െപാലീസ് മർദിച്ചതിൽ നടപടി വൈകുന്നതിനെതുടർന്നാണ് പ്രതിഷേധം ഉയരുന്നത്. സുമേഷിൻെറ അനുജൻ വിനോദ് അടിപിടി കേസുമായി ബന്ധപ്പെട്ട് ഏരൂർ െപാലീസ് ചാർജ് ചെയ്ത കേസിലെ പ്രതിയാണ്. വിനോദിനെ വീട്ടിൽ ഒളിപ്പിച്ചിരിക്കുന്നുവെന്ന് ആരോപിച്ചാണ് പൊലീസ് സുമേഷിനെ മർദിച്ചതെത്ര. ഇതിനെതിെര സുമേഷ് പുനലൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകി. അനുജൻ ഇവിടെ വരാറില്ലെന്നും താനും ഭാര്യയും കുട്ടികളും മാത്രമാണ് ഇവിടെ താമസിക്കുന്നതെന്നും പറഞ്ഞിട്ടും അത് കേൾക്കാതെ ഒരു പൊലീസുകാരൻ ഒരു വയസ്സുള്ള മകനുമായിനിന്ന തന്നെ അടിവയറ്റിൽ കുത്തിപ്പിടിച്ച് ഭിത്തിയിലേക്ക് തള്ളുകയും മുഖത്ത് അടിക്കുകയുമായിരുന്നുവെന്നാണ് സുമേഷ് നൽകിയ പരാതിയിലുള്ളത്. കണ്ണിന് സുഖമില്ലാതെ ചികിത്സയിൽ കഴിയുന്ന സമയത്തായിരുന്നു മർദിച്ചതെത്ര. പരാതിയിൽ നടപടി കൈക്കൊള്ളാൻ തയാറാകാത്ത പൊലീസിനെതിരെ ശക്തമായ പ്രധിഷേധപരിപാടി സംഘടിപ്പിക്കുമെന്നും ഡി.ജി.പി, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകുമെന്നും സി.പി.ഐ ഏരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുദേവൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.