വീട്ടിൽ ചേതനയറ്റ അച്ഛ​ൻ; നെഞ്ചകംനീറി സുജിത്തിന് അവസാന പരീക്ഷ

പള്ളുരുത്തി: അവസാന പരീക്ഷയെഴുതി അവധിക്കാലം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെ സുജിത്തിനെ തേടിയെത്തിയത് അച്ഛൻെറ ആക സ്മിക മരണവാർത്ത. ഉള്ളിൽ വേദനയുടെ കനലെരിയുമ്പോഴും ആ മകൻ പരീക്ഷയെഴുതി, സ്നേഹനിധിയായ അച്ഛനുവേണ്ടി. എസ്.എസ്.എൽ.സി പരീക്ഷയുടെ സമാപനദിനമായ വ്യാഴാഴ്ചയാണ് സുജിത്തിൻെറ അച്ഛൻ കുമ്പളങ്ങി കണ്ടശാംപറമ്പിൽ പരമേശ്വരൻെറ മകൻ സുരേഷ് ബാബു (43) വാഹനപകടത്തിൽ മരിച്ചത്. സുഹൃത്ത് സെബാസ്റ്റിൻ പ്രിഞ്ചു ഓടിച്ചിരുന്ന ഇരുചക്രവാഹനത്തിനു മുന്നിലുണ്ടായിരുന്ന കാറിൻെറ ഡോർ തുറക്കുന്നതിനിടെ അതിൽ തട്ടിയാണ് അപകടമുണ്ടായത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിെച്ചങ്കിലും രക്ഷിക്കാനായില്ല. അച്ഛൻെറ മരണത്തെത്തുടർന്ന് അവസാനദിവസത്തെ ബയോളജി പരീക്ഷയെഴുതാൻ വിസമ്മതിച്ച സുജിത്തിനെ സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ സിൽവിയും പി.ടി.എ പ്രസിഡൻറ് സെലസ്റ്റിനും വീട്ടിലെത്തി പരീക്ഷയെഴുതാൻ നിർബന്ധിക്കുകയായിരുന്നു. ഉച്ചക്ക് 12ഒാടെ വീട്ടിലെത്തിച്ച അച്ഛൻെറ ചേതനയറ്റ ശരീരത്തിൽ ചുംബനം നൽകിയശേഷമാണ് സുജിത്ത് കുമ്പളങ്ങി ഒ.എൽ.എഫ് സ്കൂളിലെത്തിയത്. അധ്യാപകരും സുഹൃത്തുകളും സുജിത്തിനെ ആശ്വസിപ്പിക്കാൻ ഒത്തുകൂടി. പൊട്ടിക്കരഞ്ഞ സുജിത്തിനെ സ്റ്റാഫ് മുറിയിലിരുത്തിയാണ് അവസാന നിമിഷങ്ങളിൽ പരീക്ഷക്ക് ഒരുക്കിയത്. 3.30ന് പരീക്ഷ കഴിഞ്ഞയുടൻ ബന്ധുക്കളെത്തി സുജിത്തിനെ വീട്ടിലെത്തിച്ചു. നാല് മണിക്കായിരുന്നു സംസ്കാരച്ചടങ്ങുകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.