ആറ്റിങ്ങല്‍: ജന്മശതാബ്ദിയിലെത്തിയ ചിന്താവിഷ്ടയായ സീതയെ മുന്‍നിര്‍ത്തി തോന്നയ്ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ ്‌കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ 'സ്മൃതി 85' തോന്നയ്ക്കല്‍ സാംസ്‌കാരികസമിതി ഹാളില്‍ 31ന് സെമിനാര്‍ സംഘടിപ്പിക്കും. ജെ.സി. ഡാനിയേല്‍ എക്‌സലന്‍സി പുരസ്‌കാരം നേടിയ ഗായിക ലൗലി ജനാർദനെ ചടങ്ങിൽ ആദരിക്കും. അഞ്ച് പെണ്‍പാഠങ്ങള്‍ സെമിനാറില്‍ അഞ്ച് സ്ത്രീകള്‍ പേപ്പറുകള്‍ അവതരിപ്പിക്കും. വൈകുന്നേരം 3.30ന് സ്മൃതി പ്രസിഡൻറ് സന്തോഷ് തോന്നയ്ക്കലിൻെറ അധ്യക്ഷതയില്‍ നടക്കുന്ന സെമിനാര്‍ വി.എസ്. ബിന്ദു ഉദ്ഘാടനം ചെയ്യും. ഡോ. മിനി അനില്‍, ഫെമിനാബീഗം, സുനിത തമ്പി, സരിത ഗോപാല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.