കല്ലമ്പലം: നവായിക്കുളത്ത് തെരുവുനായ്ക്കള്‍ വീട്ടമ്മയുടെ 16 മുട്ടക്കോഴികളെ കൊന്നു. നാവായിക്കുളം ഷെഹ്ന മന്‍സില ില്‍ ഷെരീഫയുടെ വീടിനുള്ളിലെ കോഴിക്കൂട് തകര്‍ത്താണ് തെരുവുനായ്ക്കള്‍ കോഴികളെ കടിച്ചുകൊന്നത്. എട്ടോളം കോഴികളെ നായ്ക്കള്‍ കടിച്ചുകൊണ്ടുപോയി. എട്ട് കോഴികള്‍ കൂടിനകത്തും പുറത്തുമായി ചത്ത് കിടന്നു. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടരയോടെ കോഴികളുടെ ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ ഒരുകൂട്ടം നായ്ക്കള്‍ കോഴികളെയും കടിച്ചുതൂക്കി ഓടുന്നതാണ് വീട്ടുകാര്‍ കണ്ടത്. തുടര്‍ന്നുള്ള പരിശോധനയിലാണ് കോഴികളെല്ലാം നഷ്ടപ്പെട്ടതായി മനസ്സിലായത്. പ്രദേശത്ത് തെരുവുനായ്ക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ജനം. പഞ്ചായത്ത് അടിയന്തരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.