ആറ്റിങ്ങല്‍: കുമാരനാശാൻെറ 147ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 17, 18, 19 തീയതികളില്‍ കായിക്കര ആശാന്‍ സ്മാരകത്തില്‍ സ്ക ൂള്‍, കോളജ് വിദ്യാർഥികള്‍ക്കായി കലാസാഹിത്യ മത്സരങ്ങള്‍ നടത്തും. എല്‍.പി വിഭാഗം: കാവ്യാലാപനം, പ്രസംഗം യു.പി/എച്ച്.എസ്: കവിത രചന, ഉപന്യാസരചന, കഥാരചന, പ്രസംഗം, കാവ്യാലാപനം. കോളജ് വിഭാഗം (ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ) -കവിതാരചന, ഉപന്യാസ രചന, കഥാരചന, പ്രസംഗം, കാവ്യാലാപനം, സാഹിത്യസംവാദം, ഡിബേറ്റ്, എന്നിവയാണ് മത്സര ഇനങ്ങള്‍. മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാർഥികള്‍ അവരവര്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് വാങ്ങിയ സാക്ഷ്യപത്രങ്ങള്‍ സഹിതം ഏപ്രില്‍ 15ന് മുമ്പ് കണ്‍വീനര്‍, കലാസാഹിത്യ മത്സരങ്ങള്‍, ആശാന്‍ ജന്മദിനാഘോഷം, ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍, കായിക്കര, നെടുങ്ങണ്ട പി.ഒ, തിരുവനന്തപുരം, പിന്‍ 695307 വിലാസത്തിലോ asanmemorialkaikara@gmail.com ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. ഫോൺ: 9847420194, 0470-2657146.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.