വിഴിഞ്ഞം തുറമുഖ നിർമാണം: കരണ്‍ അദാനി മുഖ്യമന്ത്രിയെ കണ്ടു

കരാറിലെ കാലപരിധി നീട്ടണമെന്ന് തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണ കരാറിലെ കാലപരിധി നീട്ടണമെന് ന ആവശ്യവുമായി അദാനി പോർട്സ് സി.ഇ.ഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. തുറമുഖ നിർമാണത്തിനാവശ്യമായ പാറ ലഭിക്കാത്ത സാഹചര്യത്തിൽ വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കൂടുതൽ സമയപരിധി വേണമെന്നാണ് അദാനി പോർട്സി‍ൻെറ പ്രധാന ആവശ്യം. ഇതിനായി കരാറിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം സർക്കാർ തലത്തിൽ തീരുമാനമെടുക്കാമെന്നാണ് അദാനി ഗ്രൂപ്പിനെ മുഖ്യമന്ത്രി അറിയിച്ചതെന്നാണ് വിവരം. വിഴിഞ്ഞം തുറമുഖ സി.ഇ.ഒ ജയകുമാറും ഒപ്പമുണ്ടായിരുന്നു. വിഴിഞ്ഞം തുറമുഖത്തി‍ൻെറ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം ഡിസംബർ അഞ്ചിനകം പൂർത്തിയാക്കേണ്ടതുണ്ട്. കരാർ കാലാവധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ തുടർന്നുള്ള ഓരോ ദിവസം 12 ലക്ഷം രൂപ വീതം അദാനി ഗ്രൂപ് സംസ്ഥാന സർക്കാറിന് നഷ്ടപരിഹാരം നൽകണമെന്നാണ് കരാർ വ്യവസ്ഥ. ഇതിൽ ഇളവുതേടിയാണ് മുഖ്യമന്ത്രിയെ കണ്ടത്. 2018 ഏപ്രിലിലും ഇതേ ആവശ്യം ഉന്നയിച്ച് അദാനി ഗ്രൂപ് സി.ഇ.ഒ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കരാർ കാലാവധി നീട്ടി നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ, നിശ്ചിത കാലാവധിക്കുള്ളിൽ വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനായിരുന്നു അന്ന് മുഖ്യമന്ത്രി നിർദേശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.