ചുടുകല്ല് തലയിൽ വീണ് വിദ്യാർഥിനിക്ക് പരിക്ക്

തിരുവനന്തപുരം: കോളജ് വളപ്പിൽ കെട്ടിട നിർമാണത്തിനിടെ . വഴുതക്കാട് വിമൻസ് കോളജ് ഒന്നാം വർഷ മലയാളം ബിരുദ വിദ്യാർഥിനി അനു സൈമണിനാണ് പരിക്കേറ്റത്. തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ വിദ്യാർഥിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ലാസ് നടക്കുന്നതിനൊപ്പം വിമൻസ് കോളജിലെ രണ്ട് കെട്ടിടങ്ങളുടെ പണിയും നടക്കുന്നുണ്ട്. ഇതിൽ സെമിനാർ ഹാളിന് സമീപത്തെ കെട്ടിടത്തിൻെറ മുകൾ നിലയിലാണ് ജോലി നടക്കുന്നത്. ഇതിന് സമീപമാണ് വിദ്യാർഥിനികൾക്ക് കൈകഴുകാനുള്ള ടാപ്പുകൾ സ്ഥാപിച്ചിട്ടുള്ളത്. കൈകഴുകാനെത്തിയപ്പോഴാണ് അനു സൈമണിന് പരിക്കേറ്റത്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. അലക്ഷ്യമായാണ് ഇവർ ജോലി ചെയ്യുന്നതെന്ന് വിദ്യാർഥിനികൾ പറയുന്നു. നേരത്തേയും ക്ലാസുകൾ നടക്കുമ്പോഴും ഇത്തരത്തിൽ കട്ടകളും മറ്റും താഴേക്ക് വീണിരുന്നു. തുടർന്ന്, തൊഴിലാളികൾക്കും കരാറുകാരനും താക്കീത് നൽകിയിരുന്നതായി കോളജ് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.