കോട്ടയം: പഞ്ചായത്ത് പ്രസിഡൻറിനും െഎ.ടി.െഎ വിദ്യാർഥികളുമടക്കം 12പേർക്ക് കോട്ടയം ജില്ലയിൽ സൂര്യാതപമേറ്റു. നെട ുംകുന്നം പഞ്ചായത്ത് പ്രസിഡൻറ് ബീന നൗഷാദിനാണ് സൂര്യാതപമേറ്റത്. വ്യാഴാഴ്ച രണ്ടരയോടെ കറുകച്ചാൽ ടൗണിൽ ബസ് കാത്തുനിൽക്കുമ്പോൾ അവശതയുണ്ടായി. തുടർന്ന് കഴുത്തിനു ചുറ്റും മൂന്നിടത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. നെടുംകുന്നം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. കുമരകം, പാമ്പാടി, ടി.വി പുരം, തീക്കോയി എന്നിവിടങ്ങളിൽ ഒാരോരുത്തർക്ക് വീതവും ഏറ്റുമാനൂരിൽ അഞ്ച് ഐ.ടി.ഐ വിദ്യാർഥികൾ ഉള്‍പ്പെടെ ഏഴുപേർക്കും സൂര്യാതപമേറ്റു. കുമരകത്ത് തൊഴിലാളിക്കും പാമ്പാടിയിൽ തൊഴിലുറപ്പ് തൊഴിലാളിക്കുമാണ് പൊള്ളലേറ്റത്. ഏറ്റുമാനൂരിൽ െഎ.ടി.െഎ ടര്‍ണര്‍ ട്രേഡ് െട്രയിനികളായ അമരാവതി രണ്ടാം മൈല്‍ വെമ്പള്ളി വീട്ടില്‍ ശ്രീക്കുട്ടന്‍ ചന്ദ്രന്‍ (23), തൊടുപുഴ പുതുപ്പരിയാരം ചിറ്റൂര്‍ അപ്പാമലയില്‍ അരുണ്‍ ബാബു (20), സർവേയര്‍ െട്രയിനി എറണാകുളം ചെറായി പുത്തന്‍വീട്ടില്‍ പി.പി. രാഹുല്‍ (21), സി.ഒ ആൻഡ് പി.എ െട്രയിനി എറണാകുളം ചെറായി ചങ്ങനാടിത്തറ വീട്ടില്‍ സി.ബി. ശ്രീരാജ് (18), എം.എം.വി ട്രേഡിലെ െട്രയിനി കോട്ടയം വെരൂര്‍ കുന്നന്താനം മുണ്ടേത്ത് നാസിഫ് നവാസ് (19) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. നാസിഫ് ഒഴികെ ബാക്കി എല്ലാവരും ഐ.ടി.ഐ കാമ്പസിലെ ഹോസ്റ്റലില്‍ താമസിക്കുന്നവരാണ്. വ്യാഴാഴ്ച ഉച്ചക്ക് 12ന് ഊണ് കഴിക്കാനുള്ള ഇടവേളക്കാണ് സൂര്യാതപമേറ്റത്. മൂന്നുപേര്‍ക്ക് കഴുത്തിനു പിന്‍വശത്തും രണ്ടുപേര്‍ക്ക് കൈകളിലുമാണ് പൊള്ളല്‍. ആശുപത്രിയില്‍ ചികിത്സ തേടി. ഏറ്റുമാനൂര്‍ പട്ടിത്താനത്ത് ജോലിക്കിടെ സൂര്യാതപം ഏറ്റ അതിരമ്പുഴ ആനമല ചാലാനില്‍ ജോസ് (50) അതിരമ്പുഴ പ്രൈമറി ഹെല്‍ത്ത് സൻെററില്‍ ചികിത്സ തേടി. ബുധനാഴ്ച വെയിലത്ത് പുല്ലുചെത്തവെയാണ് സൂര്യാതപമേറ്റത്. തെള്ളകത്ത് കാരിത്താസ് കവലയില്‍ ബസ് കയറാന്‍ നില്‍ക്കവെ തെള്ളകം വട്ടമലയില്‍ നിസാമിൻെറ ഭാര്യ അഖിലക്കും(26) പൊള്ളലേറ്റു. കുറവിലങ്ങാട് പോയി തിരികെ എത്തിയശേഷമാണ് മുഖത്തിൻെറ ഒരു വശം മുഴുവന്‍ പൊള്ളി കരുവാളിച്ച നിലയില്‍ കാണപ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.