ഇലക്​ട്രിക്​ വാഹനങ്ങൾ: ശിൽപശാല ഇന്ന്​

തിരുവനന്തപുരം: വൈദ്യുതി വാഹനങ്ങളെയും ചാർജിങ് സ്റ്റേഷനെയും കുറിച്ച് വൈദ്യുതി ബോർഡ് വെള്ളിയാഴ്ച ശിൽപശാല സംഘട ിപ്പിക്കും. തിരുവനന്തപുരം 'അപ്പോളോ ഡിമോറ'യില്‍ നടക്കുന്ന പരിപാടിയിൽ വാഹന നിർമാതാക്കൾ, ആസൂത്രണ വിദഗ്ധര്‍ എന്നിവരും ബാറ്ററി ചർജിങ് സ്റ്റേഷനുകൾ, ബഹുരാഷ്ട്ര കമ്പനികള്‍, ഗതാഗത-ഉൗർജ വകുപ്പുകളിലെ സ്ഥാപനങ്ങൾ എന്നിവയും പെങ്കടുക്കും. പൊതുആവശ്യത്തിന് സ്ഥാപിക്കുന്ന ബാറ്ററി ചർജിങ് സ്റ്റേഷനുകൾക്ക് ആദ്യവർഷങ്ങളില്‍ ശരാശരിയിലും കുറഞ്ഞനിരക്കില്‍ വൈദ്യുതി നൽകാൻ തയാറാണെന്ന് വൈദ്യുതി ബോർഡ് റെഗുലേറ്ററി കമീഷനെ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര ഉൽപാദനം വർധിപ്പിച്ചും അന്തർസംസ്സ്ഥാന പ്രസരണമേഖല ശക്തിപ്പെടുത്തിയും ലഭ്യത ഉറപ്പുവരുത്തും. വൈദ്യുതിവാഹന നയമനുസരിച്ച് കേരളത്തിലെ ഇലക്ട്രിക് വാഹനങ്ങൾക്ക് പൊതു ചാർജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാൻ ബോർഡിനെയാണ് നോഡൽ ഏജൻസിയായി നിയോഗിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.