sports മുംബൈക്ക് ആദ്യ ജയം

മുംബൈക്ക് ആദ്യ ജയം ബാംഗ്ലൂർ: െഎ.പി.എല്ലിൻെറ പുതിയ സീസണിൽ തങ്ങളുടെ ആദ്യ ജയം തേടിയിറങ്ങിയ അയൽക്കാരുടെ പോരിൽ ബാംഗ്ലൂരിനെതിരെ മുംബൈക്ക് ആറു റൺസ് ജയം. ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നായകൻ രോഹിത് ശർമ (32 ബാളിൽ 48 റൺസ്), സൂര്യ കുമാർ യാദവ് (23 ബാളിൽ 38 റൺസ്) എന്നിവരുടെ മികവിൽ 20 ഒാവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. ബാംഗ്ലൂരിൻെറ സ്കോർ 20 ഒാവറിൽ അഞ്ചു വിക്കറ്റിന് 181ൽ ഒതുങ്ങി. അവസാന ഒാവറുകളിൽ അടിച്ചുകളിച്ച ഹാർദിക് പേട്ടലാണ് (13 പന്തിൽനിന്ന് 31) മുംബൈ സ്കോർ മികച്ച ടോട്ടലിലെത്തിച്ചത്. ബാംഗ്ലൂരിനുവേണ്ടി 41 പന്തിൽ ആറു സിക്സും നാലു ഫോറുമടക്കം 70 റൺസെടുത്ത എബി ഡിവില്ലിയേഴ്സും 32 ബാളിൽ 46 റൺസെടുത്ത ക്യാപ്റ്റർ വിരാട് കോഹ്ലിയുമാണ് തിളങ്ങിയത്. മുംബൈ നിരയിൽ നാല് ഒാവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്നുവിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് മാൻ ഒാഫ് ദി മാച്ച്. ബാംഗ്ലൂരിനുവേണ്ടി യുസ്വേന്ദ്ര ചഹൽ നാലു വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ ഒാപണിങ് വിക്കറ്റിൽ അർധ സെഞ്ച്വറി തികച്ചാണ് ആദ്യ വിക്കറ്റ് വീണത്. ഏഴാം ഒാവറിൽ റിേവഴ്സ് സ്വീപ്പിന് ശ്രമിച്ച ക്വിൻറൻ ഡിേകാക്കിൻെറ (20 ബാളിൽ 23 ) മിഡിൽ സ്റ്റംപ് ഇളക്കിയാണ് യുസ്വേന്ദ്ര ചഹൽ ഒാപണിങ് കൂട്ടുെകട്ട് പൊളിച്ചത്. 32 പന്തിൽ 48 റൺസുമായി അർധെസഞ്ച്വറിക്കരികിലായിരുന്ന രോഹിത് 11ാം ഒാവറിൽ ഉമേഷ് യാദവിൻെറ പന്ത് ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടെ മുഹമ്മദ് സിറാജിൻെറ കൈയിലൊതുങ്ങി. 12 പന്തിൽ 23 റൺസെടുത്ത യുവരാജ് സിങ്ങിനുശേഷം കീറോൺ െപാള്ളാർഡ് (അഞ്ച്), ക്രുനാൽ പാണ്ഡ്യ (ഒന്ന്), മക്ലാഹൻ (ഒന്ന്), മാർക്കണ്ഡെ (ആറ്) എന്നിവർ പെെട്ടന്ന് മടങ്ങി. ഉമേഷ് യാദവിൻെറ പന്തിൽ ക്രുനാൽ പാണ്ഡ്യെയ ബൗണ്ടറിക്കരികിൽ തകർപ്പൻ ക്യാച്ചിലൂടെയാണ് ൈസനി പുറത്താക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ സ്വന്തം മൈതാനത്ത് തുടക്കം മുതലേ കത്തിക്കയറി. പക്ഷേ, അടിച്ചുതുടങ്ങിയ ഒാപണർ മോയിൻ അലിയെ (13 റൺസ്) റണ്ണൗട്ടാക്കി മുംബൈ ക്യാപ്റ്റൻ രോഹിത് ആദ്യ പ്രഹരമേൽപിച്ചു. പകരമിറങ്ങിയ ക്യാപ്റ്റൻ വിരാട് കോഹ്ലി രണ്ടാം വിക്കറ്റിൽ ഒാപണർ പാർഥിവിെനാപ്പം ചേർന്ന് സ്കോർ ഉയർത്തി. ആറാം ഒാവറിൽ ടീം സ്കോർ അമ്പത് കടന്നു. അധികം വൈകാതെ പാർഥിവ് മടങ്ങി. വലംകൈയൻ സ്പിന്നർ മായങ്ക് മാർക്കണ്ഡെ പാർഥിവിൻെറ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. ബാംഗ്ലൂരിൻെറ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്സിനെ പുറത്താക്കാനുള്ള അവസരം മുംബൈ കളഞ്ഞുകുളിച്ചു. നേരിട്ട ആദ്യ പന്തിന് ഡിവില്ലിയേഴ്സ് ബാറ്റുെവച്ചത് സ്ലിപ്പിൽ യുവരാജിൻെറ കൈകളിൽനിന്ന് വഴുതി. 11.4 ഒാവറിൽ ബാംഗ്ലൂർ നൂറ് പിന്നിട്ടു. 14ാം ഒാവറിൽ ബുംറയെ സിംഗിളിന് പായിച്ച് െഎ.പി.എൽ കരിയറിൽ തൻെറ 5,000 റൺസ് കണ്ടെത്തിയ കോലി അതേ ഒാവറിൽ ബുംറയുടെ കുത്തിയുയർന്ന പന്തിൽ ബാറ്റുപിഴച്ച് ഹാർദികിൻെറ കൈയിലൊതുങ്ങി. 32 പന്തിൽ 46 റൺസെടുത്ത് ക്യാപ്റ്റൻ മടങ്ങുേമ്പാൾ ടീം സ്കോർ മൂന്നിന് 116. നാലാം വിക്കറ്റിൽ ഹെയ്റ്റ്മേയറെ ഒപ്പം നിർത്തി മലിംഗയെ തുടരെ രണ്ട് സിക്സറിന് പറത്തി ഡിവില്ലിയേഴ്സ് രക്ഷാദൗത്യമേറ്റെടുത്തെങ്കിലും ബാംഗ്ലൂർവിൻെറ പുതുമുഖ താരത്തെ ബുംറ-ഹാർദിക് കൂട്ടുകെട്ട് കൂടാരം കയറ്റി. 17ാം ഒാവറിൽ ബുംറയുടെ ആദ്യ പന്തിൽ ഹെയ്റ്റ്മേയർ ഹാർദികിന് ക്യാച്ച്. 18ാം ഒാവറിൽ ഹാർദിക് രണ്ട് സിക്സറിന് പറത്തി ഡിവില്ലിയേഴ്സ് പ്രതീക്ഷ നിലനിർത്തി. തൊട്ടടുത്ത ഒാവറിൽ ഡി ഗ്രാൻറ്ഹൊമ്മെ രണ്ട് റൺസെടുത്ത് മടങ്ങി. 19 ഒാവർ പൂർത്തിയാവുേമ്പാൾ സ്കോർ അഞ്ചിന് 171. ബാംഗ്ലൂരിന് ജയിക്കാൻ വേണ്ടത് ആറു പന്തിൽ 17 റൺസ്. മലിംഗയുടെ ആദ്യ പന്തിൽ ശിവം ദുബെ സിക്സറടിച്ചു. പിന്നീടുള്ള അഞ്ചു പന്തിലും ഒാരോ റൺസ് വീതമെടുക്കാനേ ബാംഗ്ലൂരിന് കഴിഞ്ഞുള്ളൂ. -ഇഖ്ബാൽ ചേന്നര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.