തിരുവനന്തപുരം: ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് നിംസ് മെഡിസിറ്റി സംഘടിപ്പിച്ച സൗജന്യപരിശോധന ക്യാമ്പും വിദ്യാഭ്യാസ പരിശീലന പദ്ധതിയും മുൻമന്ത്രി പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ വിദ്യാർഥി വിദ്യാർഥിനികളുടെ രക്ഷാകർത്താക്കൾ സമൂഹത്തിൽ ഏറ്റവും വലിയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. പന്ന്യൻ രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ ആമുഖ പ്രഭാഷണം നടത്തി. പി. ഗോപിനാഥൻ നായർ മുഖ്യപ്രഭാഷണം നിർവഹിച്ചു. നിംസ് ആനി സുള്ളിവൻ സെൻറർ േഫാർ സ്പെഷ്യലി ഏബിൾഡ് ചിൽഡ്രെൻറ ലോഗോ പ്രകാശനം പന്ന്യൻ രവീന്ദ്രൻ, കരമന ജയന് നൽകി നിർവഹിച്ചു. പ്രിൻസ് മോൾ, ഷഫീക്, ജയകുമാർ, അഡ്വ. വിനോദ് സെൻ, ശിവൻകുട്ടി, സാവിയോ, ഡോ. പ്രശാന്ത്, ഡോ.കെ.എ. സജു എന്നിവർ പെങ്കടുത്തു. നൂറോളം ഭിന്നശേഷിയുള്ള കുട്ടികൾ പങ്കെടുത്തു. തെരഞ്ഞെടുത്ത അഞ്ച് കുട്ടികൾക്ക് കാഷ് അവാർഡ് നൽകി. Nims Writep.jpg ഭിന്നശേഷിയുള്ള കുട്ടികൾക്കായി നിംസ് മെഡിസിറ്റി സംഘടിപ്പിച്ച ക്യാമ്പ് മുൻമന്ത്രി പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു. കിംഗ മോട്ടോഴ്സ് മാനേജിങ് ഡയറക്ടർ ഷഫീക്, കരമന ജയൻ, ജയകുമാർ, ഡോ. സജു, ശിവൻകുട്ടി, പി. ഗോപിനാഥൻ നായർ, നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ, അഡ്വ. വിനോദ് സെൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.