മുല്ലക്കര രത്നാകര​െൻറ മഹാഭാരതം പ്രഭാഷണം ഇന്നുമുതൽ

തിരുവനന്തപുരം: സി.പി.ഐ നേതാവും എം.എൽ.എയുമായ മുല്ലക്കര രത്നാകര​െൻറ മഹാഭാരതം പ്രഭാഷണ പരമ്പര ഇന്നാരംഭിക്കും. സൂര്യമേളയുടെ ഭാഗമായി നവംബർ 11 മുതൽ 20 വരെ നടക്കുന്ന ആധ്യാത്മികപ്രഭാഷണ പരമ്പരയുടെ ഭാഗമായാണ് മുല്ലക്കരയുടെ ഏഴുദിവസത്തെ പ്രഭാഷണം നടക്കുക. ഓരോ ദിവസവും ഓരോ കഥാപാത്രത്തെ പരിചയപ്പെടുത്തും. തുടർന്നുള്ള മൂന്നുദിവസം ഡോ.എൻ. ഗോപാലകൃഷ്ണൻ രാമായണത്തെക്കുറിച്ച് വിശകലനം നടത്തും. എല്ലാ ദിവസവും തൈക്കാട് ഗണേശത്തിൽ 6.45 നാണ് പ്രഭാഷണം. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.