തിരുവനന്തപുരം: ഹൈകോടതി ചീഫ് ജസ്റ്റിസായി വിരമിച്ച ആൻറണി ഡൊമിനിക്കിനെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചെയർമാനായി നിയമിക്കാനുള്ള ശിപാർശ ഗവർണർക്ക് സർക്കാർ കൈമാറി. ശിപാർശ ഗവർണർ പി. സദാശിവം അംഗീകരിക്കുന്നതിനെ അടിസ്ഥാനമാക്കിയാകും നിയമനം. നിലവിൽ ആക്ടിങ് ചെയർമാനായ പി. മോഹനദാസും നോൺ ജുഡീഷ്യൽ അംഗമായ കെ. മോഹൻകുമാറുമാണ് മനുഷ്യാവകാശ കമീഷൻ അംഗങ്ങൾ. ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. പുതിയ ചെയർമാൻ വരുന്നതോടെ ഇവർ അംഗങ്ങളായി തുടരും. ഇരുവർക്കും രണ്ട് വർഷത്തിലധികം കാലാവധിയുണ്ട്. ആക്ടിങ് ചെയർമാെൻറ നടപടികൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി രംഗത്തെത്തിയിരുന്നു. ആൻറണി ഡൊമിനിക് ചൊവ്വാഴ്ചയാണ് ഹൈകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ചത്. അതേദിവസംതന്നെ സർക്കാർ അദ്ദേഹത്തെ മനുഷ്യാവകാശ കമീഷൻ ചെയർമാനാക്കാൻ ശിപാർശ സമർപ്പിക്കുകയും ചെയ്തു. 2007 മുതൽ കേരള ഹൈകോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചുവന്ന ആൻറണി ഡൊമിനിക് 2017 നവംബറിൽ ആക്ടിങ് ചീഫ്ജസ്റ്റിസായി. 2018 ഫെബ്രുവരി മുതൽ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.