ഡബ്ല്യു.സി.സി ഒന്നാം വാർഷികത്തിൽ പ്രമുഖരെ പെങ്കടുപ്പിച്ച് ചർച്ച തിരുവനന്തപുരം: സ്ത്രീ എന്ന സങ്കൽപത്തെ നിരന്തരം വികലമാക്കുന്ന രംഗമായി സിനിമാ മേഖല മാറിയെന്ന് പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സിനിമയുടെ പേരിൽ വഷളത്തരങ്ങളാണ് കാണിച്ചുകൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവിെൻറ (ഡബ്ല്യു.സി.സി) ഒന്നാം വാർഷികത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ചർച്ചാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാ മേഖലയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അനീതികൾെക്കതിരെയുള്ള സുപ്രധാന ചുവടുവെപ്പാണ് ഡബ്ല്യു.സി.സി. സന്ധ്യകഴിഞ്ഞാൽ സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇത് സമൂഹത്തിെൻറ പ്രശ്നമാണ്. പ്രശ്നങ്ങൾ ഉന്നയിക്കപ്പെടുന്ന വേദികളിൽനിന്ന് മാറിനിൽക്കുന്ന സ്ത്രീകളും ഇൗ അവസ്ഥക്ക് കാരണക്കാരാണെന്നും അടൂർ പറഞ്ഞു. സിനിമയിലെ സൂപ്പർതാര മേധാവിത്വം എന്നത് പുരുഷ മേധാവിത്വത്തിെൻറ ഭാഗമാണെന്ന് ചർച്ചയിൽ സംസാരിച്ച എഴുത്തുകാരൻ സക്കറിയ പറഞ്ഞു. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാറിെൻറ മുന്നിൽ അവതരിപ്പിക്കുന്നതിനെക്കാൾ ജസ്റ്റിസ് ഹേമ കമീഷന് മറ്റുചില കാര്യങ്ങളിലാണ് താൽപര്യമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു. വിമൻ ഇൻ സിനിമ കലക്ടീവിെൻറ (ഡബ്ല്യു.സി.സി) നിവേദനത്തെ തുടർന്നാണ് ഒരു വർഷത്തോളം മുമ്പ് പ്രശ്നം പഠിക്കാൻ കമീഷനെ നിയോഗിച്ചത്. എന്നാൽ, അതിെൻറ പ്രവർത്തനം എങ്ങുമെത്താതെ നിൽക്കുകയാണെന്നും കമൽ പറഞ്ഞു. ഒരു പറ്റം ഫ്യൂഡൽ തെമ്മാടികളെയാണ് ഒരു കാലഘട്ടത്തിലെ മലയാള സിനിമ പണിതുവെച്ചത്. ഹിന്ദു സവർണ സങ്കൽപങ്ങൾ ഇൗ നായകന്മാർക്ക് മേൽക്കുപ്പായമിടുകയും അത് പുരുഷ മേധാവിത്വമായി ശക്തിപ്പെടുകയായിരുന്നെന്നും കമൽ പറഞ്ഞു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പ്രതിരോധമൊരുക്കേണ്ടതിെൻറ പരിധി കഴിഞ്ഞിരിക്കുെന്നന്ന് ഡോ. ജെ. ദേവിക പറഞ്ഞു. ഹരിതമിഷൻ വൈസ്ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ, ബീനാ പോൾ, വിധു വിൻസെൻറ് തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.