വര്‍ക്കലയില്‍ മോഷണം പെരുകുന്നു; ഇരുട്ടിൽ തപ്പി പൊലീസ്

വര്‍ക്കല: മേഖലയില്‍ മോഷണം പെരുകുമ്പോഴും െപാലീസ് ഇരുട്ടിൽ തപ്പുന്നു. ആള്‍താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചാണ് മോഷണം പതിവാകുന്നത്. മൂന്നു മാസത്തിനിടെ രണ്ടു വീടുകളില്‍ നിന്ന് 29 പവന്‍ സ്വര്‍ണാഭരണങ്ങളാണ് കവർന്നത്. മറ്റൊരു വീട്ടിലും മോഷണശ്രമം നടന്നു. ഒരു കേസില്‍പോലും മോഷ്ടാക്കളെ പിടികൂടാൻ ഇതുവരെ പൊലീസിന് സാധിച്ചില്ല. കഴിഞ്ഞ ഒമ്പതിന് പുത്തന്‍ചന്തക്ക് സമീപം എല്‍.വി നിവാസില്‍ വാസുദേവന്‍നായരുടെ വീട് കുത്തിത്തുറന്ന് 17 പവന്‍ സ്വര്‍ണം മോഷ്ടിച്ചതാണ് ഒടുവിലത്തെ സംഭവം. വാസുദേവന്‍നായര്‍ ചികിത്സയിലായിരുന്നതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വാതിൽ കുത്തിത്തുറന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഫെബ്രുവരി 26ന് രാത്രി വര്‍ക്കല ചിലക്കൂര്‍ എല്‍.പി.ജി സ്‌കൂളിന് സമീപം ജ്യോതിസ്സില്‍ ജ്യോതിയുടെ വീട് കുത്തിത്തുറന്ന് 12 പവ​െൻറ സ്വര്‍ണാഭരണങ്ങളും 3000 രൂപയും കവർന്നിരുന്നു. വീട്ടില്‍ ആളില്ലാത്ത രാത്രിയാണ് ഇവിടെയും മോഷണം നടന്നത്. വീടി​െൻറ പരിസരത്ത് നിന്നെടുത്ത വലിയ തടിക്കഷണമുപയോഗിച്ച് മുന്‍വാതിലി​െൻറ പൂട്ടുതകര്‍ത്താണ് കവർച്ച നടത്തിയത്. ഏപ്രില്‍ 31ന് ചെറുകുന്നം ഗുഡ്‌സ് ഷെഡ് റോഡില്‍ അശ്വതി ഭവനില്‍ ലൈലാമണിയുടെ വീട്ടില്‍ മോഷണശ്രമം നടന്നു. ആളില്ലാതിരുന്ന വീടി​െൻറ പിന്‍വാതില്‍ കുത്തിപ്പൊളിച്ചാണ് കള്ളൻ അകത്തുകടന്നത്. ലൈലാമണി മകള്‍ക്കൊപ്പം വിദേശത്തായതിനാല്‍ വിലപിടിപ്പുള്ളവയൊന്നും വീട്ടില്‍ സൂക്ഷിച്ചിരുന്നില്ല. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മാര്‍ച്ച് മാസത്തില്‍ വര്‍ക്കല ജനാര്‍ദനപുരം ആല്‍ത്തറമൂട്ടിലെ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ ഡോളര്‍ മാറാനെന്ന വ്യാജേനയെത്തി ജീവനക്കാരിയെ തള്ളി നിലത്തിട്ടശേഷം 97,000 രൂപയുമായി കടന്ന സംഭവത്തിലും പ്രതി പിടിയിലായിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് പ്രതിയുടെ ചിത്രം ലഭിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. ഇടവ അപ്സര ജങ്ഷനിലെ ഇൻസ്റ്റൈൽ ടെക്സ്റ്റൈൽസിലെ മോഷണത്തിലും പ്രതിയെ കണ്ടെത്താനായില്ല. സ്ഥാപനത്തി​െൻറ മുൻവശത്തെ ഗ്ലാസ് പാനലുകൾ തകർത്താണ് മോഷണം നടത്തിയത്. ഡിസ്പ്ലേ ചെയ്ത ഷർട്ടുകളാണ് ഇവിടെ നിന്ന് കവർന്നത്. മോഷണത്തിനൊപ്പം സാമൂഹിക വിരുദ്ധശല്യവും വര്‍ക്കലയില്‍ വര്‍ധിക്കുകയാണ്. വര്‍ക്കലയിലെ ബാറുകള്‍ക്ക് സമീപവും പൊതു നിരത്തുകളിലും മദ്യപിച്ച് ലക്കുകെട്ടവർ തമ്മിൽ അടിപിടിയും അക്രമങ്ങളും ഉണ്ടാക്കുന്നത് നിത്യസംഭവങ്ങളാണ്. ബാറിലെ തര്‍ക്കങ്ങള്‍ സംഘര്‍ഷമായി റോഡിലാണ് അവസാനിക്കുന്നത്. സ്ത്രീകളുള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ ഇതുമൂലം ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുണ്ട്. വര്‍ക്കലയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് ഊര്‍ജിതമായി അന്വേഷണം നടത്തുന്നതായി വര്‍ക്കല സി.ഐ പി.വി. രമേഷ്‌കുമാറും എസ്.ഐ പ്രൈജുവും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.