ജസ്​റ്റിസ് കെമാൽ പാഷയുടെ വിമർശനങ്ങൾ ഗൗരവതരം -വി.എം. സുധീരൻ

തിരുവനന്തപുരം: രാഷ്ട്രീയ-നീതിന്യായ രംഗങ്ങളിലെ ദുഷ്പ്രവണതകൾക്കെതിരായ ജസ്റ്റിസ് കെമാൽ പാഷയുടെ തുറന്ന വിമർശനങ്ങൾ അതീവഗൗരവത്തോടെ കാണേണ്ടിയിരിക്കുെന്നന്ന് വി.എം. സുധീരൻ. ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് മങ്ങലേൽപിക്കുന്ന അനഭിലഷണീയമായ പ്രവണതകൾ സുപ്രീംകോടതിയിൽ മാത്രമല്ല കേരള ഹൈകോടതിയിലും നിലനിൽക്കുന്നു എന്നുള്ളത് ആശങ്കജനകമാണ്. സർക്കാർ തോറ്റുകൊടുത്ത ഹാരിസൺ കേസിലും ഹൈകോടതി വിധി ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു. ജനങ്ങളുടെ അവസാനത്തെ അഭയകേന്ദ്രം എന്ന് വിശേഷിക്കപ്പെടുന്ന ജുഡീഷ്യറിയിലും പാകപ്പിഴകളുണ്ടായാൽ ജനാധിപത്യസംവിധാനത്തിൽ തന്നെ ജനങ്ങൾക്കുള്ള വിശ്വാസത്തിനാണ് ക്ഷതമേൽക്കുന്നത്. ജുഡീഷ്യറിയിൽ 20 ശതമാനത്തോളം അഴിമതിക്കാരുണ്ടെന്ന മുൻ ചീഫ് ജസ്റ്റിസ് ബറൂച്ചയുടെ പരാമർശത്തിന് പ്രസക്തിയേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.