അനീഷ്
Posted On
date_range Updated On
date_range നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ
നെടുമങ്ങാട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ. കളത്തുകാൽ പള്ളിയാക്കോണം അനീഷ് ഭവനിൽ അനീഷിനെ (35) ആണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിൽ കളത്തുകാലിൽ വീട്ടമ്മയെയും ഭർത്താവിനെയും വീടുകയറി അക്രമിച്ച കേസിലാണ് ഇയാളെ പിടികൂടിയത്.
സംഭവ ശേഷം ഒളിവിലായിരുന്ന അനീഷിനെ കളത്തുകാൽ കലുങ്ക് ജംഗ്ഷനിൽ നിന്ന് അരുവിക്കര എസ്.എച്ച്.ഒ മുരളി കൃഷ്ണൻ, എസ്.ഐ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. ഇയാൾ 13 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.