മണ്ഡപത്തിന്‍കടവില്‍ പുലിപ്പേടി ഒഴിയുന്നു; കണ്ടത് നായയെന്ന് വനംവകുപ്പ്

വെ​ള്ള​റ​ട: മണ്ഡപത്തിന്‍കടവ് പരിസരത്ത് പുലിയെ കണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്നുണ്ടായ ജനങ്ങളുടെ ആശങ്കക്ക് വിരാമമാകുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് പുലിയെ കണ്ടതായി പരന്ന പ്രചാരണം തെറ്റാണെന്നും അത് വലിയൊരു നായയായിരുന്നെന്നും വനംവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു.

പ്രദേശത്തെ കാല്‍പ്പാടുകളും മറ്റ് അടയാളങ്ങളും പരിശോധിച്ചതില്‍ നിന്ന് പുലിയുടേതായ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. രാത്രികാലത്തെ വെളിച്ചക്കുറവില്‍ കണ്ട നായയെ പുലിയാണെന്ന് തെറ്റിദ്ധരിച്ചതാകാമെന്നാണ് നിഗമനം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മലയോര മേഖലകളോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ജാഗ്രത തുടരണമെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - Forest Department says it was a dog, not a tiger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.