ചന്ദനകടത്തു കേസിൽ പിടിയിലായവർ

മോഷ്ടിച്ച ചന്ദനവുമായി അഞ്ചുപേർ പിടിയിൽ

നെടുമങ്ങാട്: പാലോട് വനം റേഞ്ചിന് കീഴിൽ വർക്കല നിന്ന് ചന്ദനം മോഷ്ടിച്ചു കടത്താൻ ശ്രമിച്ച അഞ്ചുപേരെ വനം വകുപ്പ് പിടികൂടി. ഇവരിൽ നിന്ന് 52 കിലോ ചന്ദനവും 14 കിലോ ചന്ദനചീളുകളും പിടികൂടി. ഇലകമൻ ആറാം വാർഡിൽ നിഷാദ് (38), വർക്കല ശിവഗിരി ലക്ഷംവീട് കുന്നിൽ വീട്ടിൽ നസറുല്ല (48), മലപ്പുറം കോട്ടക്കൽ ഒതുക്കങ്ങലിൽ പാറക്കളം കാരി ഹൗസിൽ അബ്ദുൽ കരിം(55), ഇടവ മാന്തറ നഫീൽ മൻസിലിൽ നൗഫൽ (23), വർക്കല ഓടയം പടിഞ്ഞാറ്റെ തെക്കേവിളയിൽ ഹുസൈൻ (24)എന്നിവരാണ് പിടിയിലായത്.

തിരുവനന്തപുരം, കൊല്ലം മേഖലകളിൽ നിന്ന് ചന്ദനം മോഷ്ടിച്ച് ഇവർ മലപ്പുറം സ്വദേശി കരീമിന് നൽകുകയാണ് ചെയ്യുന്നത്. ഇയാളാണ് ഇവ പാർസലായി ട്രെയിനിൽ കടത്തി കർണാടക, മഹാരാഷ്ട്ര അതിർത്തികളിലെ ശങ്കശ്വർ, ബൽഗാം എന്നിവിടങ്ങളിലെ ചന്ദന ഫാക്ട്ടറികളിൽ ഷെരീഫ് എന്നയാൾ വഴി വിൽക്കുന്നത്. ആറു മാസത്തിനിടയിൽ വർക്കല, കിളിമാനൂർ, പാരിപ്പള്ളി, പള്ളിക്കൽ ഭാഗങ്ങളിൽ നിന്ന് വിവിധ കേസുകളിലായി പാലോട് വനം ഉദ്യോഗസ്ഥർ 492 കിലോ ചന്ദനവും കടത്താൻ ശ്രമിച്ച 24 പ്രതികളെയും പിടികൂടിയിരുന്നു.

പാലോട് വനം റേഞ്ച് ഓഫീസർ വി. വിപിൻചന്ദ്രൻ, ഡെപ്യുട്ടി റയ്ഞ്ചു ഓഫീസർ സന്തോഷ്‌കുമാർ, ബി.എഫ്.ഒ മാരായ അഭിമന്യു, ഷണ്മുഘദാസ്, ഗിരിപ്രസാദ്, ഡ്രൈവർ ഷൈജു എന്നിവർ ചേർന്ന് പിടികൂടിയ പ്രതികളെ നെടുമങ്ങാട് വനം കോടതിയിൽ ഹാജറാക്കി.

Tags:    
News Summary - Five arrested with stolen sandalwood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.