കിളിമാനൂർ: ബാല്യകാല കുസൃതികളും ഒപ്പം സൗഹൃദത്തിെൻറ നിഷ്കളങ്കതയും നിറഞ്ഞുനിന്ന വേദിയിൽ ബാലവേദി ക്യാമ്പ് ഹൃദ്യാനുഭവമായി. കിളിമാനൂർ മേഖലയിലെ അഞ്ച് പഞ്ചായത്തുകളിലെ ബാലവേദി കൂട്ടുകാരാണ് ഒത്തുകൂടിയത്. ആർട്ട് ഗാലറിയിൽ നടന്ന ക്യാമ്പിൽ 150 പ്രതിനിധികൾ പങ്കെടുത്തു. നാടൻപാട്ട് കലാകാരൻ അജിത്ത് ഉദ്ഘാടനം ചെയ്തു. ലഷ്മി അധ്യക്ഷത ഹിച്ചു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എ.എം. റാഫി, എസ്. സത്യശീലൻ, വി. സോമരാജകുറുപ്പ്, യു.എസ്. സുജിത്ത്, ടി.എം. ഉദയകുമാർ, വല്ലൂർ രതീഷ്, ബി. അനീസ്, പുഷ്പരാജൻ, വെള്ളല്ലൂർ ശശിധരൻ, ധനപാലൻനായർ, കെ.ജി. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സനു, നഗരൂർ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ പി.ആർ. രാജീവ് വിതരണം ചെയ്തു. യുവകവി അജിത്ത് പനവിള, ഗായകരായ ബിനു ബി.എസ്, ഹരിതാ ഹരിദേവൻ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. അതുല്യ സ്വാഗതവും അഭിഷേക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.