തേവലക്കരയിൽ എ, ഐ ഗ്രൂപ്പുകൾ പരസ്യപ്പോരിൽ; നേതാക്കൾ ചേരിതിരിഞ്ഞു

ചവറ: യു.ഡി.എഫ് ഭരിക്കുന്ന തേവലക്കര ഗ്രാമപഞ്ചായത്തിൽ അധികാരമാറ്റത്തെ ചൊല്ലി എ, ഐ ഗ്രൂപ്പുകൾ പരസ്യപ്പോരിനിറങ്ങിയതോടെ കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷം. കുറച്ച് ദിവസങ്ങളായി കോൺഗ്രസിൽ പുകയുന്ന അമർഷം മറനീക്കി പുറത്തുവന്നത് നിലവിലെ പഞ്ചായത്ത് പ്രസിഡൻറിനെതിരെ കോൺഗ്രസ് മണ്ഡലം പ്രസിഡൻറി​െൻറ വാർത്താ സമ്മേളനത്തോടെയാണ്. ചവറ മണ്ഡലത്തിൽ നേതൃപദവികളെല്ലാം യു.ഡി.എഫ് കൈയ്യാളുന്ന ഏക പഞ്ചായത്താണ് തേവലക്കര. ഇതിന് കഴിഞ്ഞതാകട്ടെ, രണ്ട് സ്വതന്ത്രരുടെ പിന്തുണയും. ഭരണം തുടങ്ങി രണ്ടര വർഷം കഴിഞ്ഞതോടെ നിലവിലെ പ്രസിഡൻറിനെ മാറ്റി സ്വതന്ത്രന് പ്രസിഡൻറ് സ്ഥാനം നൽകാൻ കരാർ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഐ ഗ്രൂപ്പുകാരനായ മണ്ഡലം പ്രസിഡൻറ് പി. ഫിലിപ്പ് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് അത്തരത്തിലൊരു കരാർ ഉണ്ടാക്കിയിട്ടിെല്ലന്ന അവകാശവാദവുമായി എ ഗ്രൂപ് നേതാക്കൾ രംഗത്ത് വന്നത്. പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് മാറില്ലായെന്ന് നിലവിലെ പ്രസിഡൻറ് ജോസ് ആൻറണി പ്രഖ്യാപിച്ചതോടെയാണ് ഗ്രൂപ് വഴക്ക് ശക്തമായത്. പഞ്ചായത്ത് ഭരണമുണ്ടാക്കാൻ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച രണ്ട് പേർക്കും സ്ഥിരം സമിതി അധ്യക്ഷ പദവി നൽകാമെന്ന് മാത്രമാണ് അന്ന് ഡി.സി.സി പ്രസിഡൻറായിരുന്ന സത്യശീലൻ മുമ്പാകെ ഉണ്ടാക്കിയ കരാറെന്നാണ് എ ഗ്രൂപ് നേതാക്കൾ പറയുന്നത്. പടിഞ്ഞാറ്റക്കര രണ്ടാം വാർഡിൽനിന്ന് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച രാജേഷ് ആണ് പ്രസിഡൻറ് ആകാൻ രംഗത്തെത്തിയിരിക്കുന്നത്. 23 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ സ്വതന്ത്രരുൾപ്പെടെ യു.ഡി.എഫ് -12, എൽ.ഡി.എഫ് -11 മാണ് അംഗസംഖ്യ. ഇതിൽ കോൺഗ്രസ്- ഏഴ്, സി.എം.പി- ഒന്ന്, ആർ.എസ്.പി- രണ്ട്, സ്വതന്ത്രർ -രണ്ട്, സി.പി.എം അഞ്ച്, സി.പി.ഐ- ആറ് എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രനായി മത്സരിച്ച് ജയിച്ചയാൾ രാഷ്ട്രീയ പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകുമെന്ന നിയമം നിലനിൽക്കുന്നുണ്ട്. രാജേഷ് പാർട്ടി അംഗമല്ലെന്നും പരിപാടികളിൽ പങ്കെടുക്കുന്നിെല്ലന്നുമാണ് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പറയുന്നത്. എന്നാൽ, ഇത് വ്യാജമാെണന്നും പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും എ ഗ്രൂപ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. രാജേഷ് പാർട്ടി പരിപാടികളിലും കമ്മിറ്റിയിലും പങ്കെടുക്കുന്നതിന് തെളിവ് സഹിതം നൽകിയാണ് സി.പി.ഐ അംഗം ഓമനക്കുട്ടൻ തെരഞ്ഞെടുപ്പ് കമീഷനിൽ രാജേഷിനെതിരായി പരാതി നൽകിയിരിക്കുന്നത്. രാജേഷ് ഒഴികെ ഒരാൾ പോലും തനിക്കെതിരെല്ലന്നും ഘടകകക്ഷികളുടെ പൂർണ പിന്തുണ തനിക്കുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻറ് അവകാശപ്പെടുന്നു. മറ്റൊരു സ്വതന്ത്രയും നിലവിൽ സ്ഥിരംസമിതി അധ്യക്ഷയുമായ ഇരുപത്തിമൂന്നാം വാർഡ് അംഗം സുജാതാ രാജേന്ദ്രനും രാജേഷി​െൻറ നിലപാടിനെതിരെ രംഗത്ത് വന്നിട്ടുെണ്ടന്നും എ ഗ്രൂപ് നേതാക്കൾ പറയുന്നു. മുള്ളിക്കാല നാലാം വാർഡ് അംഗമായ ഐ ഗ്രൂപ്പിലെ ഷൈനാ സുമേഷിനെ പ്രസിഡൻറാക്കാനുള്ള നീക്കം പൊളിഞ്ഞതി​െൻറ ജാള്യത മാറ്റാനാണ് മണ്ഡലം പ്രസിഡൻറ് സ്വതന്ത്ര​െൻറ പേര് പറഞ്ഞ് രംഗത്ത് വന്നതെന്നും തേവലക്കരയിലെ പാർട്ടിയെ തകർക്കുന്ന നീക്കങ്ങൾക്കെതിരെ കെ.പി.സി.സി പ്രസിഡൻറുൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്നും എ ഗ്രൂപ് നേതാക്കൾ പറയുന്നു. എന്നാൽ, രണ്ടര വർഷം കഴിഞ്ഞ് പ്രസിഡൻറ് പദവി ഒഴിയാമെന്നുള്ളത് വാക്കാലുള്ള ധാരണയല്ല മറിച്ച് വ്യക്തമായ രേഖകളോടെയാണുണ്ടാക്കിയതെന്നും ഇത് മുതിർന്ന നേതാക്കൾക്കറിവുള്ളതാണെന്നും ഐ വിഭാഗം ഉറപ്പിച്ച് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.