കുറ്റവാളി രക്ഷപ്പെട്ട സംഭവം; നാല് പൊലീസുകാരെ സ്ഥലംമാറ്റി

വിളപ്പിൽ: കുപ്രസിദ്ധ കുറ്റവാളി പറക്കുംതളിക ബൈജു രക്ഷപ്പെട്ട സംഭവത്തിൽ വിളപ്പിൽശാല പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാരെ സ്ഥലംമാറ്റി. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ശ്യാംലാലി​െൻറ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ പ്രസാദ്, സന്തോഷ്, പ്രശാന്ത്, ഹരി എന്നിവരെയാണ് റൂറൽ പൊലീസ് മേധാവി അശോക്കുമാറി​െൻറ ഉത്തരവിനെ തുടർന്ന് എ ആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റിയത്. പരിക്കേറ്റ് കിടന്ന പറക്കുംതളികയെ ആശുപത്രിയിൽ എത്തിച്ചശേഷം മേലുദ്യോഗസ്ഥരെ വിവരമറിയിച്ചില്ല, ആശുപത്രിയിൽ പൊലീസ് കാവലേർപ്പെടുത്തിയില്ല എന്നീ വീഴ്ചകൾ വരുത്തിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.