കമുകുംചേരി -ചുമടുതാങ്ങി പാത പൂർത്തീകരിച്ചു

പത്തനാപുരം: ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിന് വിരാമം. അഞ്ഞൂറിലധികം കുടുംബങ്ങളുടെ ഗതാഗതപ്രശ്നം പരിഹരിക്കപ്പെട്ടു. സ്വകാര്യവ്യക്തി കോടതിയെ സമീപിച്ചതിനെ തുടർന്ന് പാതിവഴിയിൽ നിലച്ച . 2006ൽ പ്രധാനമന്ത്രി ഗ്രാമസഡക്ക് യോജന പദ്ധതി പ്രകാരം കോടികൾ മുടക്കി പുനർനിർമിച്ച റോഡാണ് ഗതാഗതയോഗ്യമാക്കിയത്. ഇരുചക്രവാഹനങ്ങൾ പോലും കടന്നുപോകാൻ കഴിയാത്ത രീതിയിലായിരുന്നു പാതയുടെ നിർമാണം അനന്തമായി നീളുകയായിരുന്നു. കേസിൽ അകപ്പെട്ട വസ്തു ഒഴിവാക്കി വീതി കുറച്ചാണ് നിലവിൽ പണി പൂർത്തിയാക്കിയത്. കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ മുടക്കിയാണ് റോഡ് പൂർത്തീകരിച്ചത്. തകർന്ന് കിടന്ന പാതയുടെ ബാക്കി ഭാഗം ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം നവീകരിച്ചിരുന്നു. വിളക്കുടി തലവൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിനെ നിരവധിയാളുകളാണ് ആശ്രയിക്കുന്നത്. കമുകുംചേരി, തോട്ടഭാഗം, ചുമടുതാങ്ങി, കാര്യറ എന്നിവിടങ്ങളിലെ ജനങ്ങൾ കൂടുതലും ആശ്രയിക്കുന്നത് ഈ പാതയെയാണ്. പാതയുടെ തകർച്ചയെ പറ്റി പലതവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. നൂറുകണക്കിന് കുടുംബങ്ങളാണ് പാതയെ ആശ്രയിക്കുന്നത്. പാത പൂർത്തിയാകാത്തത് കാരണം തോട്ടഭാഗം, ചുമടുതാങ്ങി ഭാഗങ്ങളിൽ ഉള്ളവർ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് കമുകുംചേരിയിൽ എത്തുന്നത്. ലാസ്റ്റ് ഗ്രേഡ് സർവൻറ് അപേക്ഷ: തീരുമാനം സ്വാഗതാർഹമെന്ന് പത്തനാപുരം: ലാസ്റ്റ് ഗ്രേഡ് സർവൻറ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അനുമതി നല്‍കിയ തീരുമാനം സ്വാഗതാർഹമെന്ന് വിമുക്ത ഭടന്മാർ. യഥാർഥ പ്രശ്നങ്ങൾ മനസ്സിലാക്കിയുള്ള തീരുമാനമാണ് എല്ലാ വിമുക്തഭടന്മാർക്കും ലാസ്റ്റ് ഗ്രേഡ് സർവൻറ് തസ്തികയിൽ അപേക്ഷിക്കാൻ അവസരം നൽകിയതിലൂടെയുണ്ടായിട്ടുള്ളതെന്ന് വിമുക്ത ഭടന്മാരുടെ കൂട്ടായ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിമുക്ത ഭടന്മാർക്ക് ആർമി ഗ്രാജ്വേഷൻ ഉണ്ടെന്ന കാരണത്താൽ അപേക്ഷിക്കാൻ അനുമതി നൽകിയിരുന്നില്ല. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ നേടിയിട്ടുള്ളവരും 15 വർഷത്തിൽ കുറയാത്ത സൈനിക സേവനമുള്ളവരുമായ വിമുക്ത ഭടന്മാർക്കാണ് ഇതി​െൻറ ഗുണം ലഭിക്കുന്നത്. ഇന്ത്യൻ ആർമി സ്പെഷൽ സർട്ടിഫിക്കറ്റ് ഓഫ് എജുക്കേഷൻ അല്ലെങ്കിൽ നാവിക, വ്യോമസേന നൽകുന്ന സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ടെങ്കിൽ ഗ്രൂപ് സി, ക്ലാസ് -മൂന്ന് ജി.എഫ് തസ്തികകളിൽ നിയമിക്കപ്പെടാൻ അർഹരാണെന്നാണ് ഉത്തരവിലുള്ളതെന്നും ഭാരവാഹിയായ അശോകൻ തോട്ടശ്ശേരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.