വിദേശ വനിതയുടെ ഓർമക്കായി ഇലഞ്ഞിമരത്തൈ നട്ടു

തിരുവനന്തപുരം: കോവളത്ത് കൊലചെയ്യപ്പെട്ട വിദേശ വനിതയുടെ ഓർമക്കായി കനകക്കുന്നിൽ ഇലഞ്ഞിമരത്തൈ നട്ടു. സഹോദരി ഇൽസയാണ് മന്ത്രി കടകംപള്ളി സുരേന്ദ്ര​െൻറ സാന്നിധ്യത്തിൽ തൈ നട്ടത്. തുടർന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ടൂറിസംവകുപ്പ് സംഘടിപ്പിച്ച അനുസ്മരണചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മെഴുകുതിരി കത്തിച്ച് ആദരവ് അർപ്പിച്ചു. മലയാളി തലകുനിച്ച് നിൽക്കേണ്ട ദാരുണസംഭവമാണ് നടന്നതെന്ന് മന്ത്രി പറഞ്ഞു. വ്യക്തമായ തെളിവുകളോടെ പ്രതികളെ അറസ്റ്റ് ചെയ്യാൻ സർക്കാറിന് കഴിഞ്ഞു. പാശ്ചാത്യരാജ്യത്തെ സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തി​െൻറ ഇഴയടുപ്പം സഹോദരിയിലൂടെ നമ്മൾ തിരിച്ചറിെഞ്ഞന്നും അദ്ദേഹം സൂചിപ്പിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ്, വിദേശവനിതയുടെ ഭർത്താവ്, മാധ്യമപ്രവർത്തക ശ്രീദേവി, ചന്ദ്രമോഹൻ, ഇ.എം. നജീബ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.