ദേശീയ പുരസ്‌കാര ചടങ്ങിനെ രാഷ്​ട്രീയവത്​വരിച്ച നടപടി സിനിമാ ലോകത്തിന് അപമാനം ^കുമ്മനം

ദേശീയ പുരസ്‌കാര ചടങ്ങിനെ രാഷ്ട്രീയവത്വരിച്ച നടപടി സിനിമാ ലോകത്തിന് അപമാനം -കുമ്മനം തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തി​െൻറ മഹത്തായ പാരമ്പര്യം വിസ്മരിക്കുകയും രാഷ്ട്രീയവത്കരിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടി ചലച്ചിത്രപ്രേമികളില്‍ വേദനയുളവാക്കിയതായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. വളരെ സുതാര്യമായ പുരസ്‌കാര ചടങ്ങിനെ പരിഹാസ്യമാംവിധം രാഷ്ട്രീയവത്കരിച്ച കലാകാരന്മാരുടെ നടപടി സിനിമാ ലോകത്തിന് അപമാനകരമായി. കലാകാര‍​െൻറ വീക്ഷണവും രാഷ്ട്രീയക്കൂറും ത​െൻറ സൃഷ്ടികളില്‍ പ്രതിഫലിപ്പിക്കുന്നത് സര്‍ഗാത്മകതയാണ്. എന്നാല്‍ അത് ചടങ്ങുകളിലേക്ക് സന്നിവേശിപ്പിക്കുന്നത് അല്‍പത്തരമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. ഇതിനുമുമ്പും രാഷ്ട്രപതിയുടെ അസാന്നിധ്യത്തില്‍ അവാര്‍ഡ് ദാനം നടന്നിട്ടുണ്ട്. പ്രഥമ പൗരനായ രാഷ്ട്രപതിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.