ഐ.എൻ.ടി.യു.സി നേതൃപഠനക്യാമ്പ്

കൊല്ലം: കേരള അസംഘടിത തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ ജില്ലാതല നേതൃപഠനക്യാമ്പ് ചൊവ്വാഴ്ച രാവിലെ 9.30ന് കൊല്ലം ബീച്ച് റോഡിെല ഫേൺസ് ഹാളിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻറ് ജോസ് വിമൽരാജ് അധ്യക്ഷതവഹിക്കും. സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. മാർട്ടിൻ പാട്രിക് അസംഘടിത തൊഴിലാളി മേഖലയിലെ സമകാലിക പ്രശ്നങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. ജില്ലാ പ്രസിഡൻറ് എൻ. അഴകേശനും സംസ്ഥാന സെക്രട്ടറി യൂസുഫ് കുഞ്ഞും പ്രഭാഷണം നടത്തും. ടെലിഫോൺ എക്സ്ചേഞ്ച് പുതിയ കെട്ടിടത്തിൽ കൊല്ലം: ഉളിയക്കോവിൽ ടെലിഫോൺ എക്സ്ചേഞ്ച് ശനിയാഴ്ച മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ബി.എസ്.എൻ.എൽ ജില്ലാ ഒാഫിസ് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.