ഓച്ചിറ വില്ലേജ് ഒാഫിസ് കെട്ടിടത്തിന് തറക്കല്ലിട്ടു

ഓച്ചിറ: ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ഓച്ചിറ സ്മാർട്ട് വില്ലേജ് ഒാഫിസിന് ആർ. രാമചന്ദ്രൻ എം.എൽ.എ തറക്കല്ലിട്ടു. 60 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. കൊല്ലം നിർമിതികേന്ദ്രത്തിനാണ് നിർമാണച്ചുമതല. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷെർളി ശ്രീകുമാർ, പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിക്കൽ മജീദ്, അനിൽ എസ്. കല്ലേലിഭാഗം, അൻസാർ മലബാർ, പി.ബി. സത്യദേവൻ, കെ. നൗഷാദ്, എം.ഒ. ഇബ്രാഹിംകുട്ടി, തഹസിൽദാർ സാജിതാബീഗം, വില്ലേജ് ഒാഫിസർ ചന്ദ്രശേഖരപിള്ള, ഓച്ചിറ താഹ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.