തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ രണ്ടു പുരുഷ പ്രീ-പ്രൈമറി അധ്യാപകരിൽ ഒരാളായ എം. അബ്ദുൽ സലാം സർവിസിൽനിന്ന് വിരമിച്ചു. സലാം തിരുമല എന്ന തൂലികാനാമത്തിൽ 18ൽ അധികം പുസ് തകങ്ങൾ രചിച്ചിട്ടുണ്ട്. 2011ലെ ഭാരത സെൻസസിൽ പെങ്കടുത്തതിന് ഏറ്റവും നല്ല എന്യൂമറേറ്റർമാർക്ക് നൽകുന്ന കേന്ദ്ര സെൻസസ് കമീഷണർ ആൻഡ് രജിസ്ട്രാർ ജനറലിെൻറ സിൽവർ മെഡലും സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്. അര ലക്ഷത്തിലധികം വരുന്ന പ്രീ-പ്രൈമറി കുട്ടികൾക്ക് കൂടി ആഴ്ചയിലൊരിക്കൽ മുട്ടയും പാലും ലഭിക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് തെൻറ ക്ലാസിലെ കുട്ടിയെ കൊണ്ട് കത്തെഴുതിച്ചതും സലാം ആയിരുന്നു. ഗവൺമെൻറ് പ്രീ-പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ (ജി.പി.പി.ടി.എ) സംസ്ഥാന പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. ഗവൺമെൻറ് എൽ.പി.എസ് ആൻഡ് മോഡൽ സ്കൂളിൽനിന്നാണ് വിരമിച്ചത്. നിയമസേവന കേന്ദ്രം തുടങ്ങി തിരുവനന്തപുരം: സോഷ്യൽ ആക്ഷൻ ഫോർ ലീഗൽ ട്രാൻസ്ഫർമേഷെൻറ (സാൾട്ട്) തമലം നിയമസേവന കേന്ദ്രത്തിെൻറ ഉദ്ഘാടനം നഗരസഭാ കൗൺസിലർ വി. ഗോപകുമാർ നിർവഹിച്ചു. യോഗത്തിൽ അഡ്വ. സുഗതൻപോൾ, അഡ്വ. പൂഴിക്കുന്ന് സുദേവൻ, സൈനൻ, അഡ്വ. ജയകുമാരൻനായർ, കെ.ആർ.എ സെക്രട്ടറി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.